ഐ ലീഗ്: ചാംപ്യന്‍മാര്‍ക്ക് തോല്‍വി

കൊല്‍ക്കത്ത: ഐ ലീഗ് ഫുട്‌ബോളില്‍ ഇന്നലെ നടന്ന ഗ്ലാമര്‍ പോരാട്ടത്തില്‍ നിലവിലെ ചാംപ്യന്‍മാരും പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനക്കാരുമായ മോഹന്‍ ബഗാന് തോല്‍വി. എവേ മല്‍സരത്തില്‍ ബഗാനെ ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്ക് ഈസ്റ്റ് ബംഗാളാണ് പരാജയപ്പെടുത്തിയത്.
ഇരട്ട ഗോള്‍ നേടിയ ഡങ് ഹ്യൂനാണ് കൊല്‍ക്കത്ത ഡെര്‍ബിയില്‍ ബംഗാളിന് വിജയമൊരുക്കി കൊടുത്തത്. 40, 75 മിനിറ്റുകളിലായിരുന്നു താരത്തിന്റെ ഗോള്‍ നേട്ടം. യുസ കാറ്റ്‌സുമിയാണ് (83ാം മിനിറ്റ്) ബഗാന്റെ സ്‌കോറര്‍. മറ്റൊരു മല്‍സരത്തില്‍ നിലവിലെ റണ്ണേഴ്‌സപ്പായ ബംഗളൂരു എഫ്‌സി 1-0ന് മുംബൈയെ തോല്‍പ്പിച്ചു.
Next Story

RELATED STORIES

Share it