ഐ ലീഗ്: ഐസ്വാളിന് ജയം

പൂനെ: ഐ ലീഗ് ഫുട്‌ബോളില്‍ ഇന്നലെ നടന്ന പുതുമുഖ ടീമുകളുടെ പോരാട്ടത്തില്‍ ഐസ്വാള്‍ എഫ്‌സിക്ക് നേരിയ ജയം. ഡിഎസ്‌കെ ശിവാജിയന്‍സിനെയാണ് അവരുടെ തട്ടകത്തില്‍ എതിരില്ലാത്ത ഒരു ഗോളിന് ഐസ്വാള്‍ മറികടന്നത്.
61ാം മിനിറ്റില്‍ ജോള്‍ അയേനിയുടെ വകയായിരുന്നു ഐസ്വാളിന്റെ വിജയഗോള്‍. ജയത്തോടെ രണ്ടു സ്ഥാനങ്ങള്‍ കയറിയ ഐസ്വാള്‍ പട്ടികയില്‍ അഞ്ചാം സ്ഥാനത്തെത്തി.
Next Story

RELATED STORIES

Share it