Flash News

ഐ.എസ് ഏജന്റ് എന്നു സംശയം; മുന്‍ സിമി പ്രവര്‍ത്തകന്‍ അറസ്റ്റില്‍

ദുബായ്: ഐ.എസ്സിന് ആളെ റിക്രൂട്ട്‌മെന്റ് ചെയ്യുന്ന ഇന്ത്യയിലെ ഏജന്റ്് എന്ന് സംശയുക്കുന്ന യുവാവിനെ ദുബായില്‍ അറസ്റ്റ് ചെയ്തു. 2012ല്‍ ദുബായിലേക്ക് കുടിയേറിയ അദ്‌നാന്‍ ഹസന്‍ ദാമുദി എന്ന കര്‍ണ്ണാടക സ്വദേശിയെയാണ് ദുബായ് പോലിസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ഇയാളുടെ അറസ്റ്റ് മാസങ്ങള്‍ക്കു മുമ്പ് രേഖപ്പെടുത്തിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. 33 കാരനായ ദാമുദി കര്‍ണ്ണാടകയിലെ ഭട്കല്‍ സ്വദേശിയാണ്. ദുബായിലെ വേള്‍ഡ് ട്രേഡ്‌സെന്ററിലെ അസിസ്റ്റന്റ് ഡെലിവറി കോ ഓര്‍ഡിനേറ്ററായാണ് ദാമുദി ജോലിചെയ്തു വന്നത്.
Next Story

RELATED STORIES

Share it