Flash News

ഐ.എസ്.എല്ലില്‍ ആദ്യ ഹാട്രിക് ഛെത്രിക്ക്; മുംബൈക്ക് തകര്‍പ്പന്‍ ജയം

ഐ.എസ്.എല്ലില്‍ ആദ്യ ഹാട്രിക്  ഛെത്രിക്ക്; മുംബൈക്ക് തകര്‍പ്പന്‍ ജയം
X


lastന്യൂഡല്‍ഹി:  ഐ.എസ്.എല്ലില്‍ ആദ്യ ഹാട്രിക്  മുംബൈ എഫ് സി താരം സുനില്‍ ഛെത്രിയുടെ വക. നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡിനെതിരേയാണ് ഛെത്രിയുടെ ഹാട്രിക്. ഐ.എസ്.എല്ലിന്റെ രണ്ടു സീസണുകളിലെ ആദ്യ ഹാട്രികാണിത്. ഹാട്രികോടെ മുംബൈ  തകര്‍പ്പന്‍ ജയം സ്വന്തമാക്കി. ഒന്നിനെതിരേ അഞ്ചു ഗോളുകള്‍ക്കാണ് മുംബൈയുടെ ജയം.

ജയത്തോടെ 10 പോയിന്റുമായി മുംബൈ എഫ്‌സി പോയിന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്തേക്ക് കുതിച്ചു.
25, 40, 48 മിനിറ്റുകളിലായിരുന്നു ഛേത്രിയുടെ ഗോളുകള്‍ പിറന്നത്. ഐ.എസ.്എല്ലില്‍ ഒരു ഇന്ത്യന്‍ താരം നേടുന്ന ആദ്യ ഹാട്രിക്ക് കൂടിയാണ് ഇത്. ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ നാലാമത്തെ മല്‍സരം കളിക്കുന്ന ഛേത്രി ആറു ഗോളുകളുമായി ചെന്നൈയിന്‍ എഫ്‌സിയുടെ സ്റ്റീവന്‍ മെന്‍ഡോസയ്‌ക്കൊപ്പം ലീഗിലെ ടോപ് സ്‌കോറര്‍ സ്ഥാനത്തുമെത്തി. സോണി നോര്‍ദെയുടെ വകയായിരുന്നു മുംബൈയുടെ നാലാം ഗോള്‍. നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിന്റെ ആശ്വാസ ഗോള്‍ ബോയ്താങ് ഹിക്കോപ്പ് (29) നേടി.
Next Story

RELATED STORIES

Share it