Flash News

ഐ.എസിന്റെ പിറവിക്ക് കാരണം ഇറാഖ് യൂദ്ധമെന്ന് ബ്ലെയറിന്റെ കുറ്റസമ്മതം

ഐ.എസിന്റെ പിറവിക്ക് കാരണം ഇറാഖ് യൂദ്ധമെന്ന് ബ്ലെയറിന്റെ കുറ്റസമ്മതം
X
blair_ന്യൂയോര്‍ക്ക്:ഇസ്ലാമിക് സ്‌റ്റേറ്റിന്റെ പിറവിക്കുകാരണം  ഇറാഖ് യുദ്ധമാണെന്ന്  മുന്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി ടോണി ബ്ലെയര്‍. ഇറാഖ് യുദ്ധം തെറ്റായിരുന്നുവെന്നും അതില്‍ താന്‍ ഖേദിക്കുന്നുമാണ് ബ്ലെയറിന്റെ കുറ്റസമ്മതം. ബ്രിട്ടനും അമേരിക്കയ്ക്കും പറ്റിയ ഏറ്റവും വലിയ അബദ്ധമായിരുന്നു 2003ലെ ഇറാഖ് യുദ്ധമെന്നും ബ്ലെയര്‍ കുറ്റസമ്മതം നടത്തി.
സി.എന്‍ .എന്‍ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ബ്ലെയറിന്റെ കുറ്റസമ്മതം. സദ്ദാം ഹുസൈയ്‌ന്റെ കൈയില്‍ വിനാശകരമായ ആയുധങ്ങളുണ്ടെന്ന റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തിലായിരുന്നു ഞങ്ങള്‍ 2003ല്‍ ഇറാഖില്‍ അധിനിവേശം നടത്തിയത്. എന്നാല്‍ ആ റിപ്പോര്‍ട്ട് തെറ്റായിരുന്നു. യുദ്ധത്തിനായുള്ള ആസൂത്രണവും തെറ്റായിരുന്നു. തീരുമാനമെടുക്കുന്നതില്‍ തനിക്കും ജോര്‍ജ്ജ് ബുഷിനും തെറ്റുപറ്റി. ഇറാഖ് യുദ്ധത്തിന്റെ പേരില്‍ ഞാന്‍ മാപ്പു പറയുന്നുവെന്നും ഫരീദ് സക്കറിയക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

തന്റെ കുറ്റസമ്മതം മൂലം ഒരു യുദ്ധകുറ്റവാളിയുടെ വിചാരണ നേരിടാനും താന്‍ തയ്യാറാണ്. സദ്ദാമിനെ അട്ടിമറിച്ചതാണ് ഇസ്ലാമിക് സ്‌റ്റേറ്റിന്റെ വളര്‍ച്ചയ്ക്ക് കാരണം. അമേരിക്കയും ബ്രിട്ടനും തന്നെയാണ് ഇതിനുത്തരവാദികള്‍. 2013ല്‍ സദാമിനെ പുറത്താക്കിയവര്‍ തന്നെയാണ് 2015ല്‍ അവിടെ നടക്കുന്നതിന് ഉത്തരവാദികള്‍. ആദ്യമായാണ് ബ്ലെയര്‍ യുദ്ധത്തിന്റെ പേരില്‍ കുറ്റസമ്മതം നടത്തിയത്. ബ്ലെയറിന്റെ കുറ്റസമ്മതം അമേരിക്കയിലും ബ്രിട്ടനിലും ഏറെ വിവാദമായിട്ടുണ്ട്. ഇന്നിറങ്ങിയ പത്രങ്ങളിലെല്ലാം  ബ്ലെയറിന്റെ കുറ്റസമ്മതമാണ് പ്രധാനവാര്‍ത്ത.
Next Story

RELATED STORIES

Share it