ഐസ്‌ലന്റ തിരഞ്ഞെടുപ്പില്‍ ജൊഹാന്‍സനു വിജയം

റേക്ജാവിക്: ഐസ്‌ലന്റ പ്രസിഡന്റ തിരഞ്ഞെടുപ്പില്‍ ചരിത്രഗവേഷകനും രാഷ്ട്രീയരംഗത്തെ തുടക്കക്കാരനുമായ ഗുദാനി ജൊഹാന്‍സന് (47) വിജയം. 39 ശതമാനം വോട്ടുകളാണ് ജൊഹാന്‍സനു നേടാനായത്. രാജ്യത്തുയര്‍ന്നു വന്ന ഭരണവര്‍ഗ വിരുദ്ധ വികാരം ജൊഹാന്‍സന്റെ വിജയത്തെ സ്വാധീനിച്ചതായി രാഷ്ട്രീയനിരീക്ഷകര്‍ അറിയിച്ചു. നേരത്തേ പാനമ രേഖകള്‍ പുറത്തുവന്നതിനെത്തുടര്‍ന്ന് ഐസ്‌ലന്റ് പ്രധാനമന്ത്രി സിഗ്മണ്ട് ഗുന്‍ലോഗ്‌സന്‍ രാജിവച്ചിരുന്നു. പ്രധാനമന്ത്രിക്കു പുറമേ രാജ്യത്തെ രാഷ്ട്രീയ ഉദ്യോഗസ്ഥ നേതൃത്വത്തിലെ നിരവധി പ്രമുഖരുടെ വിദേശ കള്ളപ്പണനിക്ഷേപങ്ങളെക്കുറിച്ചുള്ള വിവരങ്ങളും രേഖകളില്‍ പുറത്തുവന്നിരുന്നു.
പാനമ രേഖകള്‍ പുറത്തുവന്നതിനെത്തുടര്‍ന്നുള്ള പ്രതിഷേധം രാജ്യത്തുയര്‍ന്നുവന്ന പശ്ചാത്തലത്തിലായിരുന്നു പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാന്‍ ജൊഹാന്‍സണ്‍ തീരുമാനിച്ചത്. പ്രസിഡന്റിന് താരതമ്യേന അധികാരം കുറഞ്ഞ ഭരണ രീതിയാണ് ഐസ്‌ലന്റിലേത്.
Next Story

RELATED STORIES

Share it