Cricket

ഐസിസി വനിതാ ക്രിക്കറ്റ് ടീമില്‍ മൂന്ന് ഇന്ത്യന്‍ താരങ്ങള്‍

ഐസിസി വനിതാ ക്രിക്കറ്റ് ടീമില്‍ മൂന്ന് ഇന്ത്യന്‍ താരങ്ങള്‍
X


ദുബയ്: 2017ലെ ഐസിസി വനിതാ ട്വന്റി20 ടീമില്‍ മൂന്ന് ഇന്ത്യന്‍ താരങ്ങള്‍ ഇടം പിടിച്ചു. ഇന്ത്യന്‍ വനിതാ ടീം ക്യാപ്റ്റന്‍ മിതാലി രാജ്, ഓള്‍റൗണ്ടര്‍ ഹര്‍മന്‍ പ്രീത് കൗര്‍, സ്പിന്‍ ബൗളര്‍ ഏകതാ ബിഷിത് എന്നിവരെയാണ് ഐസിസിയുടെ ട്വന്റി20 ടീമില്‍ ഉള്‍പ്പെടുത്തിയത്. ഏകതാ ബിഷിത് ഐസിസിയുടെ ഏകദിന ടീമിലും ഇടം നേടി. ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ഹെതര്‍ നൈറ്റാണ് ഏകദിന ടീമിന്റെ ക്യാപ്റ്റന്‍.  വെസ്റ്റ് ഇന്‍ഡീസിന്റെ സ്റ്റെഫാനി ടെയ്‌ലറാണ് ട്വന്റി20 ടീം ക്യാപ്റ്റന്‍. 2016 സപ്തംബര്‍ 21ന് ശേഷമുള്ള പ്രകടനങ്ങള്‍ വിലയിരുത്തിയാണ് ടീമിനെ തിരഞ്ഞെടുത്തത്.
Next Story

RELATED STORIES

Share it