Flash News

ഐസിസി ചാംപ്യന്‍സ് ട്രോഫി : സന്നാഹം ഗംഭീരമാക്കി ഇന്ത്യ



ലണ്ടന്‍: ഐസിസി ചാംപ്യന്‍സ് ട്രോഫിക്ക് മുന്നോടിയായുള്ള സന്നാഹ മല്‍സരത്തില്‍ ന്യൂസിലന്‍ഡിനെതിരേ ഇന്ത്യക്ക് ജയം. മഴമൂലം രണ്ടാം ബാറ്റിങ് തടസ്സപ്പെട്ടതിനെത്തുടര്‍ന്ന് ഡക്ക്‌വര്‍ത്ത് ലൂയിസ് നിയമപ്രകാരം 45 റണ്‍സിനാണ് ഇന്ത്യ വിജയം സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത ന്യൂസിലന്‍ഡ് 38.4 ഓവറില്‍ 189 റണ്‍സിന് കൂടാരം കയറി. 190 റണ്‍സ് വിജയ ലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ ഇന്ത്യ 26 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 129 റണ്‍സെന്ന നിലയില്‍ നില്‍ക്കുമ്പോള്‍ മഴ കളി തടസ്സപ്പെടുത്തുകയായിരുന്നു.വിദേശ മണ്ണിലും ബൗളിങ് പടയ്ക്ക് മൂര്‍ച്ചയുണ്ടെന്ന് തെളിയിക്കുന്ന പ്രകടനമാണ് ഇന്ത്യന്‍ ബൗളര്‍മാര്‍ പുറത്തെടുത്തത്. ആക്രമിച്ച് കളിക്കാന്‍ ശ്രമിച്ച ന്യൂസിലന്‍ഡ് നിരയെ ബൗളര്‍മാര്‍ കൃത്യമായ ഇടവേളകളില്‍ കുടുക്കിയതോടെ ന്യൂസിലന്‍ഡ് 189ല്‍ ഒതുങ്ങുകയായിരുന്നു. ഇന്ത്യക്കുവേണ്ടി ഭുവനേശ്വര്‍ കുമാര്‍ 6.4 ഓവറില്‍ 28 റണ്‍സ് വിട്ട് നല്‍കി മൂന്ന് വിക്കറ്റുകള്‍ സ്വന്തമാക്കിയപ്പോള്‍ മുഹമ്മദ് ഷമി എട്ടോവറില്‍ 47 റണ്‍സ് വിട്ടു നല്‍കി മൂന്ന് വിക്കറ്റും വീഴ്ത്തി. രവീന്ദ്ര ജഡേജ രണ്ടും രവിചന്ദ്ര അശ്വിന്‍, ഉമേഷ് യാദവ് എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി തിളങ്ങി. കിവീസ് നിരയില്‍ 66 റണ്‍സെടുത്ത ലൂക്ക് റോഞ്ചി ടോപ്‌സ്‌കോററായി. ഓപണിങ്ങില്‍ അജിന്‍ക്യ രഹാനെ(7) പെട്ടെന്ന് മടങ്ങിയെങ്കിലും ശിഖാര്‍ ധവാന്‍(40) തിളങ്ങി. ദിനേഷ് കാര്‍ത്തിക്(0) നിരാശപ്പെടുത്തിയെങ്കിലും വിരാട് കോഹ്‌ലി (52*) അര്‍ധ സെഞ്ച്വറി നേടി പുറത്താവാതെ നിന്നു. എം എസ് ധോണി(17) കോഹ്‌ലിക്ക് മികച്ച പിന്തുണ നല്‍കി.
Next Story

RELATED STORIES

Share it