Flash News

ഐസിസി ചാംപ്യന്‍സ് ട്രോഫി : 'കാത്തിരിക്കുന്നത് ഇന്ത്യ- ഇംഗ്ലണ്ട് ഫൈനല്‍'



ലണ്ടന്‍: ഐസിസി ചാംപ്യന്‍സ് ട്രോഫിയില്‍ ഏവരും പ്രതീക്ഷിക്കുന്നത് ഇന്ത്യ- ഇംഗ്ലണ്ട് ഫൈനലെന്ന് ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലി. രണ്ടാം സെമി ഫൈനലില്‍ വ്യാഴാഴ്ച ബംഗ്ലാദേശിനെ നേരിടാനിരിക്കെയാണ് ഇന്ത്യന്‍ നായകന്റെ ആത്മവിശ്വാസം തുളുമ്പുന്ന പ്രതികരണം. ലീഗ് ഘട്ടമായിരുന്നു പ്രയാസം. സെമിയില്‍ ആരാണ് എതിരാളി എന്നത് ഒരു വിഷയമേയല്ല. ഒറ്റ മല്‍സരത്തില്‍ ജയിച്ചാല്‍ തന്നെ ഫൈനലില്‍ കടക്കാമെന്നതാണ് സെമി റൗണ്ടിന്റെ പ്രത്യേകത. ആരാധകരടക്കം എല്ലാവരും ആഗ്രഹിക്കുന്നത് ഇന്ത്യാ- ഇംഗ്ലണ്ട് ഫൈനലാണ്. ഇരുടീമുകളും നന്നായി പ്രയത്‌നിച്ചാല്‍, ഏവരും ആഗ്രഹിക്കുന്നത് സംഭവിക്കും- കോഹ്‌ലി പറഞ്ഞു. യുകെ- ഇന്ത്യാ ഇയര്‍ ഓഫ് കള്‍ച്ചറിന്റെ ഭാഗമായി ഇന്ത്യന്‍ ഹൈകമ്മീഷന്‍ സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു കോഹ്‌ലി. മുന്‍ നായകന്‍ മഹേന്ദ്ര സിങ് ധോണിയുടെയും പരിശീലകന്‍ അനില്‍ കുംബ്ലെയുടെയും സാന്നിധ്യത്തിലായിരുന്നു കോഹ്‌ലിയുടെ പ്രതികരണം. കാലാവസ്ഥ വെല്ലുവിളിയായില്ലെങ്കില്‍ ഫൈനല്‍ പോരാട്ടം കടുക്കുമെന്ന് ക്യാപ്റ്റന്‍ കൂട്ടിച്ചേര്‍ത്തു. നാല് പോയിന്റുമായി ഗ്രൂപ്പ് ചാംപ്യന്മാരായാണ് ഇന്ത്യ സെമി റൗണ്ടിലെത്തിയത്.
Next Story

RELATED STORIES

Share it