Flash News

ഐസിസി ചാംപ്യന്‍സ് ട്രോഫി : പാകിസ്താന് ജയിക്കാന്‍ വേണ്ടത് 220 റണ്‍സ്‌



ബെര്‍മിങ്ഹാം: ഐസിസി ചാംപ്യന്‍സ് ട്രോഫിയില്‍ നിലനില്‍പ്പിനുള്ള നിര്‍ണായക പോരാട്ടത്തിനിറങ്ങിയ പാകിസ്താന് വിജയലക്ഷ്യം 220 റണ്‍സ്. ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക ഇന്നിങ്‌സ് പൂര്‍ത്തിയാക്കി എട്ടു വിക്കറ്റ് നഷ്ടത്തില്‍ 219 റണ്‍സ് എന്ന ഭേദപ്പെട്ട സ്‌കോര്‍ കണ്ടെത്തി. പാക് ബൗളര്‍ ഹസന്‍ അലിയുടെ മിന്നല്‍ ബൗളിങ് പ്രകടനമാണ് ദക്ഷിണാഫ്രിക്കന്‍ പ്രയാണം 219ല്‍ തളച്ചത്. എട്ട് ഓവറില്‍ 24 റണ്‍സ് വഴങ്ങിയ ഹസന്‍ അലി മൂന്ന് വിക്കറ്റും വീഴ്ത്തി. വെടിക്കെട്ട് ബാറ്റ്‌സ്മാന്‍ ഡിവില്ലിയേഴ്‌സിന് റണ്‍സെടുക്കാന്‍ പോലും സാധിച്ചില്ല. പുറത്താവാതെ അര്‍ധ സെഞ്ച്വറി പിന്നിട്ട ഡേവിഡ് മില്ലറാണ് (75*) ദക്ഷിണാഫ്രിക്കന്‍ നിരയില്‍ ടോപ് സ്‌കോറര്‍. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ദക്ഷിണാഫ്രിക്കന്‍ നിരയെ നിലയുറപ്പിക്കും മുമ്പ് പാക് ബൗളര്‍മാര്‍ മടക്കി. ഓപണര്‍മാരായ ഹാഷിം അംല (16), ക്വിന്റണ്‍ ഡി കോക്ക്(33) എന്നിവര്‍ പുറത്താവുമ്പോള്‍ 13.6 ഓവറില്‍ 60 റണ്‍സ് എന്ന നിലയിലായിരുന്നു ദക്ഷിണാഫ്രിക്ക. അഞ്ചാമനായി ക്രീസിലെത്തിയ മില്ലറാണ് ദക്ഷിണാഫ്രിക്കന്‍ സ്‌കോര്‍ബോര്‍ഡിനെ 200 കടത്തിയത്. മറുവശത്ത് ഡുപ്ലെസിസ് (26), വെടിക്കെട്ട് ബാറ്റ്‌സ്മാന്‍ ഡിവില്ലിയേഴ്‌സ് (0), ഡുംനി(8), വെയ്ന്‍ പര്‍നെല്‍(0), ക്രിസ് മോറിസ് (28), കഗിസോ റബദ (26), മോയിന്‍ മോര്‍ക്കല്‍ (0*) എന്നിവരുടെ ചെറുത്ത് നില്‍പ്പ് ശ്രമങ്ങള്‍ പാക് ബൗളര്‍മാര്‍ക്ക് മുന്നില്‍ നിഷ്ഫലമായി.
Next Story

RELATED STORIES

Share it