ഐസിസി ഏകദിന റാങ്കിങില്‍ ഇന്ത്യ ഒന്നാം സ്ഥാനത്ത്
BY vishnu vis14 Feb 2018 7:31 AM GMT
X
vishnu vis14 Feb 2018 7:31 AM GMT
പോര്‍ട്ട് എലിസബത്ത്: ദക്ഷിണാഫ്രിക്കന്‍ മണ്ണില്‍ ആദ്യ ഏകദിന പരമ്പര സ്വന്തമാക്കിയതിന് പിന്നാലെ ഐസിസി ഏകദിന റആങ്കിങിലും ഇന്ത്യ രാജാക്കന്‍മാര്‍. പരമ്പരനേട്ടത്തോടെ ദക്ഷിണാഫ്രിക്കയെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളിയാണ് ഇന്ത്യ ഒന്നാംസ്ഥാനം സ്വന്തമാക്കിയത്. 122 പോയിന്റാണ് ഇന്ത്യ്ക്കുള്ളത്. ദക്ഷിണാഫ്രിക്ക 121 പോയിന്റില്‍ നിന്ന് 118ലേക്ക് താഴ്ന്ന് രണ്ടാം സ്ഥാനത്തും. പരമ്പര തുടങ്ങുംമുമ്പ് ഇന്ത്യയുടെ സമ്പാദ്യം 119 പോയിന്റായിരുന്നു. അവസാന മല്‍സരം കൂടി ജയിച്ചാല്‍ ഇന്ത്യക്ക് പോയിന്റ് പട്ടികയിലെ ഒന്നാം സ്ഥാനം ഊട്ടിയുറപ്പിക്കാം. ദക്ഷിണാഫ്രിക്കയുടെ സ്ഥാനമിടിവ് ഇംഗ്ലണ്ടിനും ഗുണമായിട്ടുണ്ട്. ന്യൂസിലന്‍ഡിനെതിരേ ഈ മാസം നടക്കുന്ന ഏകദിന പരമ്പര 5 - 0ത്തിന് ജയിക്കാനായാല്‍ ഇംഗ്ലണ്ടിന് രണ്ടാം സ്ഥാനത്ത് എത്താനാകും.
ഇത് അഞ്ചാം തവണയാണ് ഇന്ത്യ ഏകദിന റാങ്കിങില്‍ ഒന്നാം സ്ഥാനത്തേക്കെത്തുന്നത്.
ആസ്‌ത്രേലിയ (112) അഞ്ചാം സ്ഥാനത്തും പാകിസ്താന്‍ (96), ബംഗ്ലാദേശ് (90) , ശ്രീലങ്ക (84), വെസ്റ്റ് ഇന്‍ഡീസ് (76) എന്നിവര്‍ യഥാക്രമം ആറ് മുതല്‍ ഒമ്പത് സ്ഥാനങ്ങളിലും നില്‍ക്കുന്നു.
Next Story
RELATED STORIES
പട്നയില്‍ ജെഡിയു നേതാവിനെ വെടിവച്ചുകൊന്നു
25 April 2024 5:32 AM GMTലോക്സഭാ തിരഞ്ഞെടുപ്പില്‍ കേരളം നാളെ വിധിയെഴുതും;ഇന്ന് നിശബ്ദ പ്രചാരണം
25 April 2024 5:21 AM GMTഹാത്റസിലെ ബിജെപി എംപി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
24 April 2024 4:30 PM GMTകലാശക്കൊട്ട് കഴിഞ്ഞു മടങ്ങിയ സിഐടിയു തൊഴിലാളി ജീപ്പില്‍നിന്ന് വീണു...
24 April 2024 4:13 PM GMTലോക്സഭാ തിരഞ്ഞെടുപ്പ്: രാജ്യത്തിന്റെ വീണ്ടെടുപ്പ് മുഖ്യ...
24 April 2024 2:41 PM GMTമോദിയുടെ വിദ്വേഷ പരാമര്‍ശങ്ങളെ വിമര്‍ശിച്ചു; ന്യൂനപക്ഷ മോര്‍ച്ച...
24 April 2024 2:36 PM GMT