World

ഐസിസി അന്വേഷിക്കണം: റഅദ് അല്‍ ഹുസയ്ന്‍

ജനീവ: റഖൈനില്‍ റോഹിന്‍ഗ്യര്‍ക്കെതിരേ മ്യാന്‍മര്‍ സൈന്യം വംശഹത്യാ നടപടികള്‍ നടപ്പാക്കിയ കേസ് അന്താരാഷ്ട്ര ക്രിമിനല്‍ കോടതിക്ക് കൈമാറണമെന്നു യുഎന്‍ മനുഷ്യാവകാശ വിഭാഗം മേധാവി സെയ്ദ് റഅദ് അല്‍ ഹുസയ്ന്‍ പൊതുസഭയില്‍ ആവശ്യപ്പെട്ടു.
വംശീയ ഉന്‍മൂലന നടപടികള്‍ നടന്നുവെന്നു സംശയിക്കുന്ന റഖൈനിലേക്ക് യുഎന്‍ അന്വേഷണസംഘത്തിനു മ്യാന്‍മര്‍ പ്രവേശനാനുമതി നല്‍കണം. റോഹിന്‍ഗ്യര്‍ക്കെതിരേ വംശീയ ഉന്‍മൂലന ശ്രമങ്ങള്‍ നടന്നതായി ബലമായ സംശയം നിലനില്‍ക്കുന്നുണ്ട്. എന്നാല്‍, അതു കോടതി മുഖേന തെളിയിക്കം.
ഫിലിപ്പീന്‍ പ്രസിഡന്റ് റോഡ്രിഗോ ദുതര്‍ട്ടെയുടെ മാനസികാരോഗ്യനില വിശകലനം ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു. യുഎന്‍ പ്രവര്‍ത്തകരെ അധിക്ഷേപിച്ച് കഴിഞ്ഞ ദിവസം ഫിലിപ്പീന്‍ പ്രസിഡന്റ് പ്രസ്താവന നടത്തിയിരുന്നു. ഇതിനെതിരേയാണ് റഅദ് അല്‍ ഹുസയ്ന്‍ രംഗത്തെത്തിയത്.
ദുതര്‍ട്ടെയുടെ വിവാദ ലഹരിവേട്ടയ്‌ക്കെതിരേ യുഎന്‍ പ്രതിനിധികള്‍ പ്രതികരിച്ചിരുന്നു. ലഹരിവിരുദ്ധ നീക്കത്തിന്റെ  4,100 പേരെയാണ് ഫിലിപ്പീനില്‍ പോലിസ് കൊലപ്പെടുത്തിയത്. എന്നാല്‍, 8000ത്തിലധികം പേര്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് സന്നദ്ധ സംഘടനകള്‍ സാക്ഷ്യപ്പെടുത്തുന്നത്. ദുതര്‍ട്ടെയുടെ നടപടികളെ യുഎന്‍ പ്രതിനിധി നിശിതമായി വിമര്‍ശിച്ചതോടെയാണ്  അദ്ദേഹം യുഎന്‍ പ്രവര്‍ത്തകരെ അധിക്ഷേപിച്ചത്.
Next Story

RELATED STORIES

Share it