Flash News

ഐസിയൂനിറ്റ് ഇല്ല ;ഇടുക്കി മെഡി.കോളജില്‍ നവജാതശിശു മരിച്ചു



തൊടുപുഴ: ഇടുക്കി മെഡിക്കല്‍ കോളജില്‍ വിദഗ്ധ ചികില്‍സ ലഭിക്കാത്തതിനെ തുടര്‍ന്ന് നവജാതശിശു മരിച്ചു. ഇന്നലെയാണ് സംഭവം. വാഴവരയി സ്വദേശിയായ യുവതി ബുധനാഴ്ച്ച പുലര്‍ച്ചെ 4.30നാണ്  ആണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. എന്നാല്‍ അര മണിക്കൂറിന് ശേഷം കുട്ടിക്ക് ശ്വാസ തടസ്സം അനുഭവപ്പെട്ടു. ഇത് ഡോക്ടര്‍മാരുടെ ശ്രദ്ധയില്‍പ്പെട്ടെങ്കിലും കുഞ്ഞിന് അടിയന്തര ചികില്‍സ നല്‍കാനുള്ള ഐസിയൂനിറ്റ് ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഇല്ലായിരുന്നു. തുടര്‍ന്ന് കുട്ടിയെ കോട്ടയം മെഡിക്കല്‍ കോളജിലേക്ക് റഫര്‍ ചെയ്തു. എന്നാല്‍ കോട്ടയത്ത് കൊണ്ടുപോവാതെ കട്ടപ്പന സ്വകാര്യ ആശുപത്രിയില്‍ കുഞ്ഞിനെ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഐസി യൂനിറ്റ് ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ ലഭ്യമായിരുന്നെങ്കില്‍ കുഞ്ഞിന്റെ  ജീവന്‍ രക്ഷിക്കാനാവുമായിരുന്നുവെന്ന് ആശുപത്രി ജീവനക്കാര്‍ പറഞ്ഞു. യുവതിയുടെ നാലാമത്തെ പ്രസവമായിരുന്നു.  നേരത്തെ കട്ടപ്പന സ്വകാര്യ ആശുപത്രിയില്‍ ചികില്‍സ തേടിയ  യുവതി സാമ്പത്തിക ബുദ്ധിമുട്ട് കാരണമാണ്  പ്രസവത്തിന് മെഡിക്കല്‍ കോളജില്‍ എത്തിയത്.
Next Story

RELATED STORIES

Share it