ഐസിഎസ്ഇ, ഐഎസ്ഇ ഫലം പ്രഖ്യാപിച്ചു

തിരുവനന്തപുരം: രാജ്യത്തെ ഐസിഎസ്ഇ 10ാം ക്ലാസ് ഫലവും ഐഎസ്‌സി 12ാം ക്ലാസ് ഫലവും പ്രസിദ്ധീകരിച്ചു. 10ാം ക്ലാസില്‍ 98.5 ശതമാനമാണു വിജയം. കഴിഞ്ഞവര്‍ഷത്തെ അപേക്ഷിച്ച് 0.01 ശതമാനത്തിന്റെ നേരിയ വര്‍ധനവുണ്ടായിട്ടുണ്ട്.
1,68,591 വിദ്യാര്‍ഥികളാണ് 10ാം ക്ലാസ് പരീക്ഷയെഴുതിയത്. ഇതില്‍ 91,172 ആണ്‍കുട്ടികളും 74,885 പെണ്‍കുട്ടികളും ഉപരിപഠനത്തിനു യോഗ്യത നേടി. 1,728 ആണ്‍കുട്ടികളും 806 പെണ്‍കുട്ടികള്‍ക്കും വിജയകടമ്പ കടക്കാനായില്ല. ആണ്‍കുട്ടികളേക്കാള്‍ പെണ്‍കുട്ടികളാണു മികച്ച പ്രകടനം കാഴ്ചവച്ചത്. കേരളത്തില്‍ 10ാം ക്ലാസില്‍ 99.33 ശതമാനമാണു വിജയം. 142 സ്‌കൂളുകളിലെ 7,459 വിദ്യാര്‍ഥികളാണ് 10ാം ക്ലാസ് പരീക്ഷയെഴുതിയത്. 493 മാര്‍ക്ക് നേടിയ (98.6 ശതമാനം) ലക്ഷ്മി എസ് സുനില്‍ (സെന്റ് തോമസ് റെസിഡന്‍ഷ്യല്‍ സ്‌കൂള്‍, തിരുവനന്തപുരം, മിസ്ബ എസ് കാദര്‍ (മൗണ്ട് കാര്‍മല്‍ കോണ്‍വന്റ് ആഗ്ലോ- ഇന്ത്യന്‍ ഗേള്‍സ് ഹൈസ്‌കൂള്‍ തങ്കശേരി) എന്നിവര്‍ സംസ്ഥാനത്തെ ഒന്നാം സ്ഥാനക്കാരായി. 492 മാര്‍ക്ക് നേടിയ മീനാക്ഷി പി ഷാജി (വിമലാ സെന്‍ട്രല്‍ സ്‌കൂള്‍ പെരുമ്പാവൂര്‍) സംസ്ഥാനത്ത് രണ്ടാംസ്ഥാനവും അശ്വനി എസ് കുമാര്‍ (സെന്റ് തോമസ് സ്‌കൂള്‍ തിരുവനന്തപുരം), ശാലിനി സൂസന്‍ ജോര്‍ജ് ഹോളി ഏഞ്ചല്‍സ് ഐഎസ്‌സി, തിരുവനന്തപുരം) എന്നിവര്‍ മൂന്നാം സ്ഥാനവും നേടി.
12ാം ക്ലാസ് (ഐഎസ്‌സി) പരീക്ഷയില്‍ രാജ്യത്ത് 96.46 ശതമാനമാണു വിജയം. കഴിഞ്ഞവര്‍ഷത്തെ അപേക്ഷിച്ച് വിജയത്തില്‍ 0.18 ശതമാനത്തിന്റെ വര്‍ധനവാണുള്ളത്. 72,069 വിദ്യാര്‍ഥികള്‍ പരീക്ഷയെഴുതിയതില്‍ 1,811 ആണ്‍കുട്ടികള്‍ക്കും 737 പെണ്‍കുട്ടികള്‍ക്കും വിജയിക്കാനായില്ല. കേരളത്തില്‍ 58 വിദ്യാലയങ്ങളിലെ 2,154 വിദ്യാര്‍ഥികളാണ് 12ാം ക്ലാസ് പരീക്ഷയെഴുതിയത്.
99.35 ശതമാനമാണു സംസ്ഥാനത്തെ വിജയം. 98.50 ശതമാനം മാര്‍ക്ക് നേടിയ എസ് വിശാഖ് (സെന്റ് തോമസ് റസിഡന്‍ഷ്യല്‍ സ്‌കൂള്‍, തിരുവനന്തപുരം) സംസ്ഥാനത്ത് ഒന്നാമനായി. 98.25 ശതമാനം മാര്‍ക്ക് കരസ്ഥമാക്കി സെന്റ് തോമസിലെ തന്നെ ലക്ഷ്മി എസ് മേനോന്‍ രണ്ടാംസ്ഥാനം നേടി. നിഖില്‍ സുരേഷ്(എസ്ഡിഎ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ തിരുവില്വാമല), അതിദ്ചന്ദ്ര (ലയോള സ്‌കൂള്‍ തിരുവനന്തപുരം) എന്നിവര്‍ 98 ശതമാനം മാര്‍ക്ക് നേടി കേരളത്തില്‍ മൂന്നാംസ്ഥാനവും പങ്കിട്ടു.
10ാം ക്ലാസുകാരുടെ മാര്‍ക്ക് ഷീറ്റും സര്‍ട്ടിഫിക്കറ്റും 14ന് സ്‌കൂളുകളിലെത്തും 12ാം ക്ലാസുകാരുടേത് 10നെത്തും. ഇത്തവണ രണ്ടാഴ്ച നേരത്തെയാണ് ഐസിഎസ്ഇ ഫലം പ്രസിദ്ധീകരിച്ചത്. ംംം.രശരെല.ീൃഴ എന്ന വെബ്‌സൈറ്റില്‍ ലഭിക്കും. ഫലത്തില്‍ സംശയമുണ്ടായാല്‍ സിഐഎസ്‌സിഇ ഹെല്‍പ്പ് ഡെസ്‌കില്‍ ബന്ധപ്പെടാം. ഫോണ്‍: 02267226106. ഇ-മെയില്‍:രശരെലവലഹു റലസെ@ീൃശീിശിര.രീാ.
Next Story

RELATED STORIES

Share it