ഐലന്‍ കുര്‍ദിയെ ലൈംഗിക കുറ്റവാളിയായി ചിത്രീകരിച്ച് ഷാര്‍ളി ഹെബ്ദോ കാര്‍ട്ടൂണ്‍

പാരിസ്: ഈജിയന്‍ കടല്‍ കടക്കാനുള്ള ശ്രമത്തിനിടെ വെള്ളത്തില്‍വീണു മരിച്ച മൂന്നുവയസ്സുകാരനായ സിറിയന്‍ ബാലന്‍ ഐലന്‍ കുര്‍ദിയെ ലൈംഗിക കുറ്റവാളിയായി ചിത്രീകരിച്ച് ഷാര്‍ളി ഹെബ്ദോ കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിച്ചു.
ഇതിനെതിരേ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രതിഷേധം വ്യാപകം. ജര്‍മനിയിലെ കൊളോണില്‍ പുതുവല്‍സരാഘോഷത്തിനിടെ അഭയാര്‍ഥികള്‍ സ്ത്രീകളെ ലൈംഗികമായി പീഡിപ്പിച്ചെന്ന ആരേപണത്തെ വിമര്‍ശിച്ചാണ് ഷാര്‍ളി ഹെബ്ദോ കാര്‍ട്ടുണ്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്.
അഭയാര്‍ഥികളെ മോശമായി ചിത്രീകരിക്കുന്ന കാര്‍ട്ടൂണില്‍ മൂന്നു വയസ്സുകാരന്‍ ഐലന്‍ കുര്‍ദിയും സ്ത്രീപീഡകനായി വളര്‍ന്നുവരുമായിരുന്നുവെന്ന് പരാമര്‍ശിക്കുന്നുണ്ട്. അഭയാര്‍ഥികളുടെ തലക്കെട്ടോടെയുള്ള കാര്‍ട്ടൂണില്‍ പന്നിയുടെ മുഖത്തോടുകൂടി തലപ്പാവുധരിച്ച കാമഭ്രാന്തന്‍മാരായ രണ്ടു പുരുഷന്‍മാര്‍ ഒരു സ്ത്രീക്കു പിന്നാലെ ഓടുന്നുണ്ട്. ഇതിനു മുകളിലായി കടല്‍തീരത്ത് മുഖമമര്‍ത്തി ജീവനറ്റു കിടക്കുന്ന ഐലന്‍ കുര്‍ദിയെയും വരച്ചിരിക്കുന്നു. ചിത്രത്തിനു നേരെ കുഞ്ഞു ഐലന്‍ വളര്‍ന്നാല്‍ എന്താവുമായിരുന്നു എന്ന് ചോദിക്കുന്നുണ്ട്. ജര്‍മനിയിലെ പോലെ സ്ത്രീപീഡകനാവുമായിരുന്നുവെന്ന ഉത്തരവും കാര്‍ട്ടൂണിനു താഴെ നല്‍കിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ലോകമനസ്സാക്ഷിയെ നൊമ്പരപ്പെടുത്തിയ, സിറിയയില്‍നിന്നുള്ള അഭയാര്‍ഥി പ്രവാഹത്തിനിടെ മരിച്ച ഐലന്റെ ഫോട്ടൊ യൂറോപ്യന്‍ രാജ്യങ്ങളില്‍ അഭയാര്‍ഥികളോടുള്ള സമീപനത്തില്‍ മാറ്റം വരുത്താന്‍ കാരണമായിരുന്നു.
കാര്‍ട്ടൂണ്‍ അഭയാര്‍ഥികളെ വംശീയമായി അധിക്ഷേപിക്കുന്നതാണെന്നും ഐലന്‍ കുര്‍ദിയുടെ ഫോട്ടോയും ഷാര്‍ലിഹെബ്ദോ അതിനുവേണ്ടി ഉപയോഗിച്ചിരിക്കുകയാണെന്നും വിവിധ കോണുകളില്‍നിന്ന് ആരോപണം ഉയര്‍ന്നിട്ടുണ്ട്.
Next Story

RELATED STORIES

Share it