ഐറിഷ് തിരഞ്ഞെടുപ്പ്:സര്‍ക്കാരിന് ഭൂരിപക്ഷം നഷ്ടമാകുമെന്ന് എക്‌സിറ്റ് പോള്‍

ഡബ്ലിന്‍: അയര്‍ലന്‍ഡ് പൊതുതിരഞ്ഞെടുപ്പില്‍ ഭരണത്തിലിരിക്കുന്ന ഫൈന്‍ ഗെയ്ല്‍-ലേബര്‍ സഖ്യത്തിന് ഭൂരിപക്ഷം നഷ്ടമാകുമെന്ന് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍. ഐറിഷ് ടൈംസ് പുറത്തുവിട്ട എക്‌സിറ്റ് പോള്‍ ഫലത്തില്‍ ഏറ്റവും കൂടുതല്‍ വോട്ടുകള്‍ നേടുന്നത് ഫൈന്‍ ഗെയ്ല്‍ ആണെങ്കിലും 26 ശതമാനം വോട്ടുകള്‍ മാത്രമേ നേടാനാകൂയെന്നാണ് വിലയിരുത്തല്‍. പ്രധാന ഭൂരിപക്ഷമായ ഫിയാന്ന ഫെയ്ല്‍ 23 ശതമാനം വോട്ടുകളോടെ തൊട്ടുപുറകിലുണ്ടാകുമെന്നാണ് സൂചന. മൂന്നിലൊരു ഭാഗം വോട്ടുകളും ചെറുപാര്‍ട്ടികള്‍ക്ക് ലഭിക്കുമെന്നും എക്‌സിറ്റ് പോള്‍ വിലയിരുത്തുന്നു.
Next Story

RELATED STORIES

Share it