Second edit

ഐഫോണ്‍ ഭേദനം

ഭവനഭേദനം എന്നു കേട്ടിട്ടില്ലേ? ഏതാണ്ട് അതേപോലൊരു പരിപാടിയാണ് അമേരിക്കയിലെ മുഖ്യ കുറ്റാന്വേഷണ ഏജന്‍സിയായ എഫ്ബിഐ ഐഫോണ്‍ നിര്‍മാതാക്കളായ ആപ്പിള്‍ കമ്പനിയോട് കാണിച്ചത്. ഐഫോണിന്റെ രഹസ്യപ്പൂട്ട് തുറന്ന് വിവരങ്ങള്‍ കണ്ടെത്താന്‍ സ്വകാര്യ ഹാക്കര്‍മാരെയാണ് എഫ്ബിഐ നിയോഗിച്ചത്. അതിന് ചെലവാക്കിയത് 1.4 ദശലക്ഷം ഡോളറാണെന്നു കഴിഞ്ഞ ദിവസം ഏജന്‍സി വ്യക്തമാക്കുകയും ചെയ്തു.
എഫ്ബിഐയും ആപ്പിള്‍ കമ്പനിയും തമ്മില്‍ കൊമ്പുകോര്‍ക്കാന്‍ കാരണമായത് സാന്‍ ബര്‍നാഡിനോയില്‍ ആക്രമണം നടത്തിയ ഭാര്യാഭര്‍ത്താക്കന്മാര്‍ ഐഫോണ്‍ ഉപയോഗിച്ചതാണ്. ഈ ഫോണില്‍ രഹസ്യ കോഡുണ്ട്. അതു പൊളിച്ച് വിവരങ്ങള്‍ നല്‍കാന്‍ എഫ്ബിഐ ആപ്പിളിനോട് ആവശ്യപ്പെട്ടു. കമ്പനി വഴങ്ങിയില്ല. കാരണം, അങ്ങനെ ചെയ്താല്‍ പിന്നെ കമ്പനി പൂട്ടിക്കെട്ടിയാല്‍ മതി. വിശ്വസിക്കാന്‍കൊള്ളാത്ത ഐഫോണ്‍ പിന്നെ ആരാണ് വിലകൊടുത്ത് വാങ്ങുക?
അതോടെ എഫ്ബിഐ പൂട്ടുപൊളിക്കാന്‍ മറ്റു വഴികള്‍ തേടി. ഏതു സൈബര്‍ പൂട്ടും പൊളിക്കാന്‍ തയ്യാറുള്ള ഹാക്കര്‍മാര്‍ ലോകത്ത് ധാരാളം. അവരില്‍ ചിലരാണ് ഐഫോണിലെ രഹസ്യങ്ങള്‍ കണ്ടെത്താന്‍ എഫ്ബിഐയെ സഹായിച്ചത്.
എഫ്ബിഐക്ക് ഫോണില്‍നിന്ന് എന്തെങ്കിലും രഹസ്യം ലഭിച്ചോ എന്ന കാര്യം ഇപ്പോഴും രഹസ്യമായി തുടരുന്നു. പക്ഷേ, പരസ്യമായ ഒരു കാര്യം അതിനു ചെലവായ പണമാണ്. ഇങ്ങനെപോയാല്‍ രഹസ്യപ്പൂട്ടു പൊളിക്കല്‍ വലിയ വിപണനസാധ്യതയുള്ള തൊഴില്‍മേഖലയായി മാറിയെന്നുവരും.
Next Story

RELATED STORIES

Share it