thiruvananthapuram local

ഐപിസി 498 എ: വനിതാ കമ്മീഷന്‍ മുന്‍കൈയെടുക്കണം- ഗവര്‍ണര്‍

തിരുവനന്തപുരം: ഐപിസി 498 എയുമായി ബന്ധപ്പെട്ടുള്ള വിധിയില്‍ സ്ത്രീകളുടെ ആശങ്കകള്‍ സുപ്രിംകോടതിയുടെ ശ്രദ്ധയില്‍പ്പെടുത്താന്‍ സംസ്ഥാന വനിതാ കമ്മീഷന്‍ മുന്‍കൈയെടുക്കണമെന്ന് ഗവര്‍ണര്‍ പി സദാശിവം. സംസ്ഥാന വനിതാ കമ്മീഷന്‍ വിജെടി ഹാളില്‍ സംഘടിപ്പിച്ച 'ഐപിസി 498 എയുമായി ബന്ധപ്പെട്ടുള്ള സുപ്രിംകോടതി വിധിയും അനന്തര ഫലവും' എന്ന സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വിധിയ്‌ക്കെതിരേ  ഒരു സംഘടന സുപ്രിം കോടതി ചീഫ്ജസ്റ്റിസ് ഉള്‍പ്പെടുന്ന ബെഞ്ചിനെ സമീപിച്ചിട്ടുണ്ട്. വനിതാ കമ്മീഷന് ഈ കേസില്‍ കക്ഷി ചേരാവുന്നതാണ്. ദേശീയ വനിതാ കമ്മീഷന്‍ മുഖേന പ്രശ്‌നങ്ങള്‍ സുപ്രിം കോടതി മുമ്പാകെ അവതരിപ്പിക്കാവുന്നതാണെന്നും ഗവര്‍ണര്‍ നിര്‍ദേശിച്ചു. വനിതകളുമായി ബന്ധപ്പെട്ടതുള്‍പ്പെടെയുള്ള വിവിധ നിയമങ്ങളില്‍ വരുത്തിയ ഭേദഗതികളെക്കുറിച്ച് പോലിസ് ഉദ്യോഗസ്ഥര്‍ക്ക് കൃത്യമായ അറിവുണ്ടാവണം. ഇത്തരം ഭേദഗതികള്‍ മലയാളത്തിലാക്കി പോലിസ് സ്‌റ്റേഷനുകളുടെ ചുമതലയുള്ള ഉദ്യോഗസ്ഥര്‍ക്ക് നല്‍കുന്നതിന് സംസ്ഥാന പോലിസ് മേധാവി നടപടിയെടുക്കണമെന്ന് ഗവര്‍ണര്‍ പറഞ്ഞു. വനിതാ കമ്മീഷന്‍ അധ്യക്ഷ എം സി ജോസഫൈന്‍ അധ്യക്ഷത വഹിച്ചു.
Next Story

RELATED STORIES

Share it