Sports

ഐപിഎല്‍: റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന് ജയം

ബാഗ്ലൂര്‍: ഐപിഎല്ലില്‍ മഴ കാ രണം ഒന്നര മണിക്കൂര്‍ വൈകി ആരംഭിച്ച മല്‍സരത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാഗ്ലൂരിന് 82 റണ്‍സ് വിജയം. ഡെക്ക് വര്‍ത്ത് ലൂയിസ് നിയമപ്രകാരം പുതു ക്കി നിശ്ചയിച്ച കളിയില്‍ 15 ഓവറില്‍ 3 വിക്കറ്റ് നഷ്ടത്തില്‍ 211 റണ്‍സാണ് ബാംഗ്ലൂര്‍ നേടിയത്. എന്നാല്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 120 റണ്‍സ് നേടാനേ കിങ്‌സ് ഇ ലവന്‍ പഞ്ചാബിന് നേടാന്‍ കഴിഞ്ഞുള്ളൂ.ബാംഗ്ലൂരിന്റെ സന്ദീപ് ശര്‍മ്മ (5 പന്തില്‍ 5) കെ സി കരിയപ്പ (8 പന്തില്‍ 12) നേടി.
ടോസ് നഷ്ടപെട്ട് ആദ്യം ബാറ്റ് ചെയ്ത ബാംഗ്ലൂര്‍ വീരാട് കോഹ്‌ലിയുടെ(50 പന്തില്‍ 114)സെഞ്ച്വറിയുടേയും ക്രിസ് ഗെയിലിന്റെ(32 പന്തില്‍ 73) അര്‍ധ സെഞ്ച്വറിയുടെയും മികവിലാണ് കൂറ്റന്‍ വിജയലക്ഷ്യമുയര്‍ത്തിയത്. പഞ്ചാബിനു വേണ്ടി കെയില്‍ അബ്ബോട്ട്, അക്‌സര്‍ പട്ടേല്‍, സന്ദീപ് ശര്‍മ എന്നിവര്‍ ഓരോ വിക്കറ്റുകള്‍ വീഴ്ത്തി.
ഐപിഎല്ലില്‍ ഇന്നു നടക്കുന്ന മല്‍സരത്തില്‍ മുന്‍ ചാംപ്യ ന്‍മാരായ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് പുതുമുഖ ടീം ഗുജറാത്ത് ലയണ്‍സുമായി ഏറ്റുമുട്ടും. പോയിന്റ് പട്ടികയില്‍ ആദ്യ നാലു സ്ഥാനങ്ങളിലുള്ള ഇരുടീമും ജയത്തോടെ നോക്കൗട്ട് റൗണ്ടിലേക്ക് അടുക്കാനുള്ള തയ്യാറെടുപ്പിലാണ്.
Next Story

RELATED STORIES

Share it