ഐപിഎല്‍: യുവരാജ്, സെവാഗ്, സ്റ്റെയ്ന്‍ ലേലത്തിന്

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റിലെ വെടിക്കെട്ട് ബാറ്റ്‌സ്മാന്‍മാരായ യുവരാജ് സിങ്, വീരേന്ദര്‍ സെവാഗ് എന്നിവര്‍ ഈ വര്‍ഷം നടക്കാനിരിക്കുന്ന ഐപിഎല്ലിന്റെ ഒമ്പതാം സീസണില്‍ പുതിയ ടീമിനെ തേടുന്നു.
ഇവരെക്കൂടാതെ ദക്ഷിണാഫ്രിക്കയുടെ സ്റ്റാര്‍ പേസര്‍ ഡെയ്ല്‍ സ്റ്റെയ്ന്‍, ഇന്ത്യന്‍ പേസര്‍ ഇശാന്ത് ശര്‍മ എന്നിവരടക്കം നിരവധി താരങ്ങളെ നിലവിലെ ഫ്രാഞ്ചൈസികള്‍ ഒഴിവാക്കി. മോശം പ്രകടനം തന്നെയാണ് ഇവര്‍ക്ക് വിനയായത്. ഐപിഎല്ലിന്റെ അടുത്ത സീസണിനു മുമ്പ് താരങ്ങളെ ഒഴിവാക്കാനും നിലനിര്‍ത്താനും ടീമുകളുടെ അവസരം വ്യാഴാഴ്ച അവസാനിച്ചിരുന്നു.
കഴിഞ്ഞ സീസണിലെ ഐപിഎല്‍ ലേലത്തിലെ ഏറ്റവും വില കൂടിയ കളിക്കാരനായിരുന്നു യുവി. 16 കോടി രൂപ വാരിയെറിഞ്ഞാണ് ഡല്‍ഹി ഡെയര്‍ഡെവിള്‍സ് താരത്തെ സ്വന്തം തട്ടകത്തിലെത്തിച്ചത്. എന്നാല്‍ തന്റെ മൂല്യത്തിനൊത്ത പ്രകടനം പുറത്തെടുക്കാന്‍ യുവിക്കായി ല്ല. 14 മല്‍സരങ്ങളില്‍ നിന്ന് 19 ശരാശരിയില്‍ 248 റണ്‍സ് മാത്രമാണ് താരത്തിനു നേടാനായത്. 57 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍.
അടുത്തിടെ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നു വിരമിച്ച സെവാഗിനെ കിങ്‌സ് ഇലവന്‍ പഞ്ചാബാണ് ഒഴിവാക്കിയത്. കഴിഞ്ഞ സീസണിലെ ടൂര്‍ണമെന്റി ല്‍ എട്ടു മല്‍സരങ്ങള്‍ കളിച്ച ഓപണര്‍ക്ക് നേടാനായത് 99 റണ്‍സാണ്.
കഴിഞ്ഞ സീസണിലെ ഐപിഎല്ലില്‍ ദയനീയമായിരുന്നു ഇശാന്തിന്റെ പ്രകടനം. പരിക്ക് വില്ലനായതു മൂലം നാലു മല്‍സരങ്ങള്‍ മാത്രം കളിക്കാന്‍ അവ സരം ലഭിച്ച ഇശാന്ത് ഒരു വിക്കറ്റാണ് വീഴ്ത്തിയത്. സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ താരമായിരുന്നു അദ്ദേഹം. സണ്‍റൈസേഴ്‌സിന്റെ തന്നെ ബൗള റായ സ്റ്റെയ്‌നും കഴിഞ്ഞ സീസണില്‍ നിരാശപ്പെടുത്തി. ആറു മല്‍സരങ്ങളില്‍ നിന്നു സ്റ്റെയ്‌ന് നേടാനായത് മൂന്നു വിക്കറ്റ് മാത്രമാണ്.
അതേസമയം, 101 കളിക്കാരെ നിലവിലെ ടീമുകള്‍ നിലനി ര്‍ത്തിയിട്ടുണ്ട്.
സ്ഥാനം നിലനിര്‍ത്തിയ
പ്രമുഖര്‍
ഡല്‍ഹി-അമിത് മിശ്ര, മുഹമ്മദ് ഷമി, സഹീര്‍ ഖാന്‍, ആല്‍ബി മോര്‍ക്കല്‍, ഇംറാന്‍ താഹിര്‍, ജീന്‍ പോള്‍ ഡുമിനി, ക്വിന്റണ്‍ ഡി കോക്ക്.
പഞ്ചാബ്-മുരളി വിജയ്, വൃധിമാന്‍ സാഹ, ഡേവിഡ് മില്ലര്‍, ഗ്ലെന്‍ മാക്‌സ്‌വെല്‍, മിച്ചെല്‍ ജോണ്‍സന്‍, ഷോണ്‍ മാര്‍ഷ്.
കൊല്‍ക്കത്ത-ഗൗതം ഗംഭീര്‍, മനീഷ് പാണ്ഡെ, റോബിന്‍ ഉത്തപ്പ, ഉമേഷ് യാദവ്, യൂസുഫ് പഠാന്‍, മോര്‍നെ മോര്‍ക്കല്‍, സുനില്‍ നരെയ്ന്‍.
മുംബൈ- അമ്പാട്ടി റായു ഡു, ഹര്‍ഭജന്‍ സിങ്, പാര്‍ഥിവ് പട്ടേല്‍, രോഹിത് ശര്‍മ, ലസിത് മലിങ്ക.
ബാംഗ്ലൂര്‍- വിരാട് കോഹ്‌ലി, എബി ഡിവില്ലിയേഴ്‌സ്, ക്രിസ് ഗെയ്ല്‍, മിച്ചെല്‍ സ്റ്റാര്‍ക്, വരു ണ്‍ ആരോണ്‍ .
ഹൈദരാബാദ്-ഭുവനേശ്വര്‍ കുമാര്‍, നമാന്‍ ഓജ, ശിഖര്‍ ധവാന്‍, ഡേവിഡ് വാര്‍ണര്‍, ഇയാ ന്‍ മോര്‍ഗന്‍, കെയ്ന്‍ വില്യംസ ണ്‍, ട്രെന്റ് ബോള്‍ട്ട്.
Next Story

RELATED STORIES

Share it