Sports

ഐപിഎല്‍: മുംബൈക്ക് ആറ് വിക്കറ്റ് വിജയം

മുംബൈ: ഇന്നലെ നടന്ന ഐപിഎല്‍ മല്‍സരത്തില്‍ കരുത്തരായ കൊല്‍ക്കത്താ നൈറ്റ് റൈഡേഴ്‌സിനെതിരെ മുന്‍ചാംപ്യ ന്‍മാരായ മുംബൈ ഇന്ത്യന്‍സിന് ആറു വിക്കറ്റ് വിജയം. കൊ ല്‍ക്കത്തയുടെ 174 റണ്‍സ് നിശ്ചിത ഓവര്‍ പൂര്‍ത്തിയാക്കുന്നതിനു മുമ്പ് 12പന്ത് ബാക്കി നില്‍ക്കെ മുംബൈ മറികടന്നന്നു. നാലു വിക്കറ്റ് നഷ്ടത്തില്‍ 178 റണ്‍സാണ് മുംബൈ നേടിയത്. അര്‍ധസെഞ്ച്വറി നേടിയ (68 ) ക്യാപ്റ്റന്‍ രോഹിത് ശര്‍മയും (51)റണ്‍സ് നേടിയ പൊള്ളാര്‍ഡുമാണ് മുംബൈയുടെ വിജയം എളുപ്പത്തിലാക്കിയത്. രോഹിത് ശര്‍മയാണ് കളിയിലെ കേമന്‍. റായിഡു 20 പന്തില്‍ 38 റണ്‍സും ബട്‌ലര്‍ 15 റണ്‍സുമെടുത്ത് മുംബൈ നിരയില്‍ മെച്ചപ്പെട്ട പ്രകടനം കാഴ്ചവച്ചു.
ടോസ് നഷ്ടപെട്ട് ബാറ്റ് ചെയ്ത കൊല്‍ക്കത്ത നിശ്ചിത ഓവറില്‍ അഞ്ചു വിക്കറ്റ് നഷ്ടത്തിലാണ് 174 റണ്‍സ് നേടിയത്. ക്യാപ്റ്റന്‍ ഗൗതം ഗംഭീറിന്റെ അര്‍ധ സെഞ്ച്വറി(59)മികവിലാ ണ് കൊല്‍ക്കത്ത ഭേദപെട്ട സ്‌കോര്‍ ഉയര്‍ത്തിയത്.റോബിന്‍ ഉത്തപ്പ(20 പന്തില്‍36),സൂര്യകുമാര്‍ യാദവ്(21),ആന്‍ഡ്രൂ റസ ല്‍(22)എന്നിവര്‍ ബാറ്റിങ് നിരയില്‍ കാര്യമായ സംഭാവനകള്‍ നല്‍കി.സാകിബുല്‍ ഹസന്‍ (6) വീണ്ടും നിരാശപെടുത്തി.ക്രിസ് ലിന്ന്(10),യൂസുഫ് പത്താ ന്‍(8 പന്തില്‍ 19) എന്നിവര്‍ പുറത്താകാതെ നിന്നു.
മുംബൈയ്ക്കു വേണ്ടി ടിം സൗധീ രണ്ട് വിക്കറ്റും മൈക്കല്‍ മെക്കല്ലം,ഹര്‍ഭജന്‍ സിങ്,ഹാര്‍ദ്ദിക് പാണ്ഡ്യ എന്നിവര്‍ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.
Next Story

RELATED STORIES

Share it