ഐപിഎല്‍: ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സിന് വിജയത്തുടക്കം

ബംഗളൂരു: ഐപിഎല്ലില്‍ ഇന്നലെ നടന്ന മല്‍സരത്തില്‍ ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സിന് വിജയത്തുടക്കം. ടോസ് നഷ്ടപ്പെട്ട് ബാറ്റിങിനിറങ്ങിയ ബാംഗ്ലൂര്‍ നിശ്ചിത ഓവറില്‍ നാലു വിക്കറ്റ് മാത്രം നഷ്ടത്തില്‍ 227 റണ്‍സ് വാരിക്കൂട്ടി .ബാംഗ്ലൂരിന്റെ 227 റണ്‍സ് പിന്തുടര്‍ന്ന സണ്‍റൈസേഴ്‌സിന് നിശ്ചിത 20 ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 182 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ.
വെസ്റ്റ് ഇന്‍ഡീസിന്റെ വെടിക്കെട്ട് ഓപണര്‍ ക്രിസ് ഗെയ്‌ലിനെ (1) ടീം സ്‌കോര്‍ ആറില്‍ വച്ചു തന്നെ നഷ്ടമായെങ്കിലും ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയും ദക്ഷിണാഫ്രിക്കന്‍ സൂപ്പര്‍ താരം എബി ഡിവില്ലിയേഴ്‌സും തകര്‍പ്പന്‍ ഇന്നിങ്‌സുകളിലൂടെ ടീമിനെ കൂറ്റന്‍ സ്‌കോറിലെത്തിക്കുകയായിരുന്നു. ഡിവില്ലിയേഴ്‌സ് 42 പന്തില്‍ ഏഴു ബൗണ്ടറികളും ആറു സിക്‌സറുമടക്കം 82 റണ്‍സ് അടിച്ചെടുത്തപ്പോള്‍ കോഹ്‌ലി 51 പന്തില്‍ ഏഴു ബൗണ്ടറികളും മൂന്നു സിക്‌സറുമുള്‍പ്പെടെ 75 റണ്‍സ് വാരിക്കൂട്ടി.
ഇരുവരും പുറത്തായ ശേഷം ഇന്ത്യന്‍ ക്രിക്കറ്റിലെ ഭാവി സൂപ്പര്‍ താരമെന്നു വാഴ്ത്തപ്പെടുന്ന സര്‍ഫ്രാസിന്റെ മിന്നല്‍ ഇന്നിങ്‌സും കണ്ടു. പുറത്താവാതെ കേവലം 10 പന്തില്‍ അഞ്ചു ബൗണ്ടറികളും രണ്ടു സിക്‌സറുമടക്കം 35 റണ്‍സാണ് സര്‍ഫ്രാസ് അടിച്ചുകൂട്ടിയത്. ഷെയ്ന്‍ വാട്‌സനും (19 റണ്‍സ്, 8 പന്ത്, മൂന്നു സിക്‌സര്‍) ടീമിനായി തിളങ്ങി. ഹൈദരാബാദിനുവേണ്ടി മുസ്തഫിസുര്‍ റഹ്മാനും ഭുവനേശ്വര്‍ കുമാറും രണ്ടു വിക്കറ്റ് വീതം വീഴ്ത്തി. മറുപടി ബാറ്റിങില്‍ സണ്‍റൈസേഴ്‌സിനു വേണ്ടി ഡി എ വാര്‍നര്‍ 25 പന്തില്‍നിന്ന് 58 റ ണ്‍സും ആഷിഷ് റെഡ്ഡി 18 പന്തില്‍ നിന്ന് 32 റണ്‍സും നേടി.
Next Story

RELATED STORIES

Share it