Sports

ഐപിഎല്‍: പൂനെ സൂപ്പര്‍ ജയന്റ്‌സ് പുറത്ത്

വിശാഖപട്ടണം: ഐപിഎല്ലില്‍ ഇന്നലെ നടന്ന മല്‍സരത്തില്‍് സണ്‍റൈസസ് ഹൈദരാബാദ് നാല് റണ്‍സിന് റൈസിങ് പൂനെ സൂപ്പര്‍ജയന്റസിനെ തോല്‍പ്പിച്ചു . ഇതോടെ ഐപിഎല്ലില്‍ എട്ടാം തോല്‍വി ഏറ്റുവാങ്ങി സെമി ഫൈനല്‍ കാണാതെ പൂനെപുറത്തായി.
നിശ്ചിത ഓവറില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 133 റണ്‍സാണ് റൈസിങ് പൂനെ സൂപ്പര്‍ ജയന്റ്‌സിന് നേടാനായത്. ബെയ്‌ലി (34),ധോണി(30),നെഹ്‌റ(20) എന്നിവരാണ് പൂനെയ്ക്കായി മികച്ച റണ്‍സ് നേടിയവര്‍.
ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഹൈദരാബാദ് നിശ്ചിത ഓവറില്‍ എട്ടു വിക്കറ്റ് നഷ്ടത്തില്‍ 137 റണ്‍സെടുത്തു.
ക്യാപ്റ്റന്‍ ഡേവിഡ് വാര്‍ണര്‍(11),ശിഖര്‍ ധവാന്‍(33),കാനെ വില്ലിംസണ്‍(31),യുവരാജ് സിങ്(23),ദീപക് ഹൂദ(14) എന്നിവരുടെ ബാറ്റിങ് മികവിലാണ് ഹൈദരാബാദ് ഭേദപെട്ട റണ്‍സ് അടിച്ചെടുത്തത്.പൂനെയ്ക്കു വേണ്ടി ആദം സാംബ നാലു ഓവര്‍ എറിഞ്ഞ് ആറു വിക്കറ്റുകള്‍ വീഴ്ത്തി. സ്രാന്‍ ഒരു റണ്‍സുമായി പുറത്താകാതെ നിന്നു. നിലവില്‍ പോയിന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്തുള്ള ഹൈദരാബാദ് കഴിഞ്ഞ ദിവസം നടന്ന മല്‍സരത്തില്‍ മുംബൈ ഇന്ത്യന്‍സിനെ തകര്‍ത്തതിന്റെ ആത്മ വിശ്വാസത്തിലാണ് പാഡണിയുന്നത്.
Next Story

RELATED STORIES

Share it