Sports

ഐപിഎല്‍: പൂനെയെ വീഴ്ത്തി വീണ്ടും ഗുജറാത്ത്

പൂനെ: ഐപിഎല്ലില്‍ ഇന്നലെ നടന്ന ഏക മല്‍സരത്തില്‍ റൈസിങ് പൂനെ സൂപ്പര്‍ ജൈന്റ്‌സിനെതിരേ ഗുജറാത്ത് ലയണ്‍സിന് മൂന്ന് വിക്കറ്റ് വിജയം. നിശ്ചിത ഓവറില്‍ 196 റണ്‍സാണ് ഗുജറാത്ത് ലയണ്‍സ് നേടിയത്. ബ്ര ണ്ടന്‍ മക്കുല്ലം ഡ്വെയില്‍ സ്മി ത്ത് സഖ്യത്തിന്റെ കൂട്ടുകെട്ടാ ണ് ഗുജറാത്തിനെ വിജയപഥത്തിലെത്തിച്ചത്. സ്മിത്ത് 37 പ ന്തില്‍ 63 റണ്‍സും മക്കുല്ലം 22 പന്തില്‍ 43 റണ്‍സുമാണെടുത്തത്. ഇരുവരും പുറത്തായശേഷം ക്യാപ്റ്റന്‍ റെയ്‌നയാണ് ഗുജറാത്തിനുവേണ്ടി ക്രീസിലിറങ്ങിയത്. ഇതോടെ സീസണിലെ ഏഴുകളികളില്‍ ആറു വിജയം ഗുജറാത്ത് നേടി.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത പൂനെ ഓസീസ് താരം സ്റ്റീവന്‍ സ്മിത്തിന്റെ (101) കന്നി സെഞ്ച്വറിയുടെ മികവില്‍ നിശ്ചിത ഓവറില്‍ മൂന്നു വിക്കറ്റ് നഷ്ടപ്പെടുത്തിയാണ് 195 റണ്‍സ് അടിച്ചുകൂട്ടിയത്. സ്മിത്തിന്റെ കന്നി ട്വന്റി സെഞ്ച്വറി കൂടിയാണിത്. 54 പന്തില്‍ എട്ട് ബൗണ്ടറിയും അഞ്ച് സിക്‌സറും ഉള്‍പ്പെടുന്നതാണ് സ്മിത്തിന്റെ ഉജ്ജ്വല ഇന്നിങ്‌സ്. സ്മിത്തിനു പു റമേ ഓപണര്‍ അജിന്‍ക്യ രഹാനെയും (53) ക്യാപ്റ്റന്‍ മഹേന്ദ്രസിങ് ധോണിയും (30*) പൂനെ ബാറ്റിങ് നിരയില്‍ ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചു.
Next Story

RELATED STORIES

Share it