ഐപിഎല്‍ താരലേലം ഇന്ന്

മുംബൈ: ഐപിഎല്ലിന്റെ അടുത്ത സീസണില്‍ അരങ്ങേറുന്ന രാജകോട്ട്, പൂനെ ടീമുകളിലേക്കുള്ള താരലേലം ഇന്നു നടക്കും. രണ്ടു വര്‍ഷത്തെ വിലക്ക് നേരിടുന്ന ചെന്നൈ സൂപ്പര്‍കിങ്‌സ്, രാജസ്ഥാന്‍ റോയല്‍സ് ടീമുകളിലെ താരങ്ങളാണ് ലേലത്തിലുള്ളത്. ഇന്ത്യന്‍ ഏകദിന, ട്വന്റി ടീമിന്റെയും ചെന്നൈയുടെയും നായകനായ മഹേന്ദ്രസിങ് ധോണിയാണ് ഇവരിലെ ഗ്ലാമര്‍ താരം. ഇന്ത്യയുടെ സ്റ്റാ ര്‍ ഓള്‍റൗണ്ടര്‍ സുരേഷ് റെയ്‌ന, ഇന്ത്യന്‍ സ്പിന്‍ സെന്‍സേഷന്‍ ആര്‍ അശ്വിന്‍, പ്രമുഖ ഓ ള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജ, ന്യൂസിലന്‍ഡ് വെടിക്കെട്ട് ബാറ്റ്‌സ്മാന്‍ ബ്രെന്‍ഡന്‍ മക്കുല്ലം എന്നിവരാണ് ഇവരില്‍ പ്രമുഖര്‍. ഇവരെല്ലാം ചെന്നൈയുടെ അവിഭാജ്യഘടകമായിരുന്നു.
രാജസ്ഥാന്‍ നിരയില്‍ ക്യാപ്റ്റനും ആസ്‌ത്രേലിയയുടെ സൂപ്പര്‍ ഓള്‍റൗണ്ടറുമായ ഷെയ്ന്‍ വാട്‌സന്‍, ഏകദിന, ട്വന്റി സ്‌പെഷ്യലിസ്റ്റായ അജിന്‍ക്യ രഹാനെ, ഓസീസ് ടീം ക്യാപ്റ്റ ന്‍ സ്റ്റീവന്‍ സ്മിത്ത്, മലയാളി വിക്കറ്റ് കീപ്പര്‍ സഞ്ജു സാംസ ണ്‍, ഓസീസ് പേസര്‍ ജെയിംസ് ഫോക്‌നര്‍ എന്നിവരും വില്‍പ്പനയ്ക്കാണ്.
അഞ്ചു താരങ്ങള്‍ വീതമുള്ള രണ്ടു പൂളുകളായിട്ടാണ് കളിക്കാരെ തരംതിരിച്ചിരിക്കുന്ന ത്. അഞ്ചു പേരെ വീതം ഇരുടീമുകള്‍ക്കും തങ്ങളുടെ കൂടാരത്തിലെത്തിക്കാനാവും. ടീമുകളുടെ ലേലത്തില്‍ കുറഞ്ഞ തുകയ്‌ക്കെത്തിയ പൂനെയ്ക്കാ വും ഇന്നു ലേലത്തില്‍ ആദ്യമായി താരത്തെ സ്വന്തമാക്കാന്‍ അവസരം ലഭിക്കുക.
ക്യാപ്റ്റനായ ടീമുകളെയെ ല്ലാം കിരീടത്തിലേക്കു നയിച്ച ബഹുമതിക്ക് അര്‍ഹനായ ധോണിക്കാവും ഇന്നു ലേലത്തില്‍ ഏറ്റവുമധികം പിടിവലി നടക്കുക. സൂപ്പര്‍കിങ്‌സിന്റെ ഐക്കണ്‍ കൂടിയായിരുന്ന ധോണി അടുത്ത ഐപിഎല്ലില്‍ ഏതു ടീമിനൊപ്പമാവുമെന്ന് അറിയാന്‍ കാത്തിരിക്കുകയാണ് ക്രിക്കറ്റ് പ്രേമികള്‍. ധോണി-റെയ്‌ന -ജഡേജ-അശ്വിന്‍ എന്നീ നാ ല്‍വര്‍ സംഘത്തെ കേന്ദ്രീകരിച്ചായിരുന്നു സൂപ്പര്‍കിങ്‌സിന്റെ കുതിപ്പ്. അതുകൊണ്ടു തന്നെ ഇവരെ ഒരേ കൂടാരത്തിലെത്തിക്കാന്‍ രാജ്‌കോട്ട്, പൂനെ ടീമുകള്‍ ഒരുപോലെ ആഗ്രഹിക്കുന്നുമുണ്ടാവും.
മറുഭാഗത്ത് രാജസ്ഥാന്‍ ടീമിലെ മിന്നുതാരം രഹാനെ തന്നെയാവും. കരിയറിലെ ഏറ്റ വും മികച്ച ഫോമിലൂടെ കടന്നുപോവുന്ന രഹാനെ സ്ഥിരതയാര്‍ന്ന പ്രകടനമാണ് രാജസ്ഥാനുവേണ്ടി ഇതുവരെ കാഴ്ചവച്ചിട്ടുള്ളത്. മലയാളി വിക്കറ്റ് കീപ്പര്‍ സഞ്ജുവിനും മികച്ച മാര്‍ക്കറ്റുണ്ട്. രാജസ്ഥാന്‍ ടീം പ്രതിസന്ധി നേരിട്ടപ്പോഴെല്ലാം രക്ഷകനായിട്ടുള്ള താരമാണ് സഞ്ജു.
Next Story

RELATED STORIES

Share it