ഐപിഎല്‍: ചാംപ്യന്മാര്ക്ക് ഇന്ന് കൊല്‍ക്കത്തന്‍ വെല്ലുവിളി
BY Sumeera SMR27 April 2016 8:01 PM GMT
Sumeera SMR27 April 2016 8:01 PM GMT
മുംബൈ: ഐപിഎല്ലില്‍ നിലവിലെ ചാംപ്യന്മാരായ മുംബൈ ഇന്ത്യന്‍സിന് ഇന്ന് കൊല്‍ക്കത്തന്‍ വെല്ലുവിളി. ഹോംഗ്രൗണ്ടില്‍ നടക്കുന്ന കളിയില്‍ മുംബൈ കൊല്‍ക്കത്ത നൈറ്റ്റൈഡേഴ്സുമായി കൊമ്പുകോര്‍ക്കും.
പോയിന്റ്പട്ടികയില് ഒന്നാംസ്ഥാനത്തുനില്ക്കുന്ന കൊല്‍ക്കത്തയ്ക്കെതിരേ ജയത്തിനായി മുംബൈക്ക് ഏറ്റവും മികച്ച കളി തന്നെ പുറത്തെടുക്കേണ്ടിവരും. അഞ്ചു കളികളില്‍ നാലി ലും ജയിച്ച കൊല്‍ക്കത്ത ഒന്നി ല്‍ മാത്രമാണ് പരാജയപ്പെട്ടത്.
എന്നാല്‍ ചാംപ്യന്മാരെന്ന ഗ്ലാമറോടെയെത്തിയ മുംബൈക്ക് അതിനൊത്ത പ്രകടനം ഇതുവരെ കാഴ്ചവയ്ക്കാനായിട്ടി ല്ല. ഏഴു കളികളില്‍ മൂന്നെണ്ണത്തില്‍ ജയിച്ച മുംബൈ നാലു മല്‍സരങ്ങളില്‍ തോല്‍വിയേറ്റുവാങ്ങി. ആറു പോയിന്റുമായി പട്ടികയില്‍ അഞ്ചാമതാണ് മുംബൈ. ഇന്നു ജയിച്ചാല്‍ കൊല്ക്കത്തയ്ക്കൊപ്പമെത്താന് മുംബൈക്കാവും.
കഴിഞ്ഞ മല്‍സരത്തില്‍ കിങ്സ് ഇലവന് പഞ്ചാബിനെ 25 റണ്‍സിനു തകര്‍ത്തുവിട്ടതിന്റെ ആവേശത്തിലാണ് മുംബൈ ഇന്നിറങ്ങുക.
കൊല്‍ക്കത്തയും കഴിഞ്ഞ മല്‍സരത്തില്‍ മികച്ച ജയം കൊയ്തിരുന്നു. റൈസിങ് പൂനെ ജയന്റ്സിനെതിരേ രണ്ടു വിക്കറ്റിന്റെ ത്രസിപ്പിക്കുന്ന വിജയമാണ് കൊല്‍ക്കത്ത സ്വന്തമാക്കിയത്.
അവസാനമായി കൊല്‍ക്കത്തയുമായി മുഖാമുഖം വന്നപ്പോള്‍ ജയം മുംബൈക്കായിരുന്നു. ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ (54 പന്തില്‍ 84) തകര്‍പ്പന്‍ ഇന്നിങ്സ് ഈഡന് ഗാര്‍ഡന്‍സില്‍ മുംബൈക്ക് അനായാസജയമാണ് നേടിക്കൊടുത്തത്.

Next Story
RELATED STORIES
റിയാസ് മൗലവി വധം: ജനകീയ കണ്വന്ഷന് അനുമതി നിഷേധിച്ച് പോലിസ്
18 April 2024 12:52 PM GMTകോഴിക്കോട് ഐസിയു പീഡനക്കേസ്; അതിജീവിത കമ്മിഷണർ ഓഫീസിന് മുമ്പിൽ സമരം...
18 April 2024 12:35 PM GMTപ്രമേഹം കൂട്ടി ജാമ്യം ലഭിക്കാൻ കെജ്രിവാൾ ജയിലിൽ മാങ്ങയും മധുരവും...
18 April 2024 12:34 PM GMTഇറാന് പിടിച്ചെടുത്ത കപ്പലിലെ മലയാളി യുവതിയെ മോചിപ്പിച്ചു
18 April 2024 12:31 PM GMTകാസര്‍കോട് മോക്പോളില്‍ ബിജെപിക്ക് അധിക വോട്ട് കിട്ടിയിട്ടില്ല;...
18 April 2024 10:13 AM GMTലോക്സഭാ തിരഞ്ഞെടുപ്പ്; നാലാംഘട്ട വിജ്ഞാപനം പുറത്തിറക്കി തിരഞ്ഞെടുപ്പ് ...
18 April 2024 10:10 AM GMT