Sports

ഐപിഎല്‍: കൊല്‍ക്കത്തയ്ക്ക് 161 റണ്‍സ് വിജയലക്ഷ്യം

പൂനെ: ഐപിഎല്ലില്‍ ഇന്നലെ നടന്ന രണ്ടാം മല്‍സരത്തില്‍ പുതുമുഖ ടീമായ റൈസിങ് പൂനെ സൂപ്പര്‍ജൈന്റ്‌സിനെതിരേ മുന്‍ ചാംപ്യന്‍മാരായ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിന് 161 റണ്‍സ് വിജയലക്ഷ്യം.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത പൂനെ ഓപണര്‍ അജിന്‍ക്യ രഹാനെയുടെ (67) അര്‍ധസെഞ്ച്വറിയുടെ മികവില്‍ നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റിന് 160 റണ്‍സെടുത്തു. 52 പന്തില്‍ നാല് ബൗണ്ടറിയും മൂന്ന് സിക്‌സറും ഉള്‍പ്പെടുന്നതാണ് രഹാനെയുടെ ഇന്നിങ്‌സ്.
സ്റ്റീവന്‍ സ്മിത്ത് (31), ക്യാപ്റ്റന്‍ മഹേന്ദ്രസിങ് ധോണി (23*), ആല്‍ബി മോര്‍ക്കല്‍ (16), തിസേര പെരേര (12) എന്നിവരാണ് പൂനെയുടെ മറ്റു പ്രധാന സ്‌കോറര്‍മാര്‍. 28 പന്ത് നേരിട്ട സ്മിത്ത് രണ്ട് ബൗണ്ടറി നേടി. 12 പന്തില്‍ രണ്ട് ബൗണ്ടറിയും ഒരു സിക്‌സറും ഉള്‍പ്പെടുന്നതാണ് ധോണിയുടെ ഇന്നിങ്‌സ്. ഒമ്പത് പന്ത് നേരിട്ട മോര്‍ക്കലിന്റെ ഇന്നിങ്‌സില്‍ രണ്ട് സിക്‌സറുകളുണ്ടായിരുന്നു.
കൊല്‍ക്കത്തയ്ക്കു വേണ്ടി സാക്വിബുല്‍ ഹസ്സന്‍, സുനില്‍ നരെയ്ന്‍, രാജഗോപാല്‍ സതീഷ്, ഉമേഷ് യാദവ് എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
ഗൗതം ഗംഭീര്‍ നയിക്കുന്ന കൊല്‍ക്കത്തയുടെ ലക്ഷ്യം ടൂര്‍ണമെന്റിലെ നാലാം ജയമാണെങ്കില്‍ മഹേന്ദ്രസിങ് ധോണിയ ക്യാപ്റ്റനായ പൂനെ ടീം ലക്ഷ്യംവയ്ക്കുന്നത് രണ്ടാം ജയമാണ്.
Next Story

RELATED STORIES

Share it