ഐപിഎല്‍: കുടിവെള്ളം ഉപയോഗിക്കില്ല

മുംബൈ: ഐപിഎല്‍ മല്‍സരങ്ങള്‍ക്ക് പിച്ച് നനയ്ക്കാന്‍ കുടിവെള്ളം ഉപയോഗിക്കില്ലെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്. കുടിവെള്ളക്ഷാമം രൂക്ഷമായ മഹാരാഷ്ട്രയില്‍ വന്‍തോതില്‍ വെള്ളം ഉപയോഗിച്ച് ഐപിഎല്‍ സംഘടിപ്പിക്കുന്നതിനെ ബോംബെ ഹൈക്കോടതി വിമര്‍ശിച്ചിരുന്നു. ഒരു സന്നദ്ധസംഘടനയാണു കോടതിയെ സമീപിച്ചത്. ഒരുക്കങ്ങള്‍ പൂര്‍ത്തിയായതിനാല്‍ ആദ്യമല്‍സരം നടത്താന്‍ അനുമതി നല്‍കിയിട്ടുണ്ട്. അതേസമയം, മല്‍സരങ്ങള്‍ മഹാരാഷ്ട്രയില്‍നിന്ന് മാറ്റുന്നതില്‍ പ്രശ്‌നമില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.
Next Story

RELATED STORIES

Share it