Flash News

ഐപിഎല്‍ : ഒടുവില്‍ ഡല്‍ഹി ജയിച്ചു



ഡല്‍ഹി: ഡെയര്‍ഡെവിള്‍സ് എന്ന ചെകുത്താന്‍ പട ശരിക്കും ചെകുത്താന്മാരായതോടെ തുടര്‍ തോല്‍വികള്‍ക്കു ശേഷം ഡല്‍ഹി ജയം കണ്ടു. അതും സ്വന്തം മണ്ണില്‍. ക്യാപ്റ്റന്‍ സഹീര്‍ഖാന്റെ അഭാവത്തില്‍ കളിക്കാനിറങ്ങിയിട്ടും, യുവരാജും കൂട്ടരും ചേര്‍ന്ന് പടുത്തുയര്‍ത്തിയ 185 എന്ന സ്‌കോറിനു മുന്നില്‍ പതറിവീഴാതെ ഡല്‍ഹി ജേതാക്കളായി. അഞ്ചു പന്ത് ബാക്കിനില്‍ക്കെ ആറു വിക്കറ്റിനാണ് ഡല്‍ഹി ജയം സ്വന്തമാക്കിയത്. ഇതോടെ പ്ലേ ഓഫ് കാണാതെ പുറത്താകുമെന്ന് കരുതിയ ഡല്‍ഹി ആറാംസ്ഥാനത്തേക്ക് ഉയര്‍ന്നു. 185 എന്ന താരതമ്യേന വലിയ സ്‌കോറിലേക്ക് ബാറ്റേന്തിയ ഡല്‍ഹിപ്പടയില്‍ എല്ലാവരും മികച്ച പ്രകടനം തന്നെ കാഴ്ചവച്ചു. ഓപണര്‍മാരായ സഞ്ജു സാസണും(24), ക്യാപ്റ്റന്‍ കരുണ്‍ നായരും (39) ചെറുത്തു നില്‍പ്പു ശ്രമങ്ങള്‍ക്കിടെ ഇടറി വീണു. റിഷഭ് പന്ത്(34), ശ്രേയസ് അയ്യര്‍(33) എന്നിവരും ഭേദപ്പെട്ട കളിയാണ് കാഴ്ചവച്ചത്. നാലാം വിക്കറ്റില്‍ ക്രീസിലെത്തിയ കോറി ആന്‍ഡേഴ്‌സണ്‍ തലങ്ങും വിലങ്ങും ബാറ്റ് പായിച്ചതോടെ ഡല്‍ഹി ജയം നേടുകയായിരുന്നു. മറുവശത്ത് ക്രിസ് മോറിസ് പുറത്താവാതെ 15 റണ്‍സ് കണ്ടെത്തി ആന്‍ഡേഴ്‌സണ് മികച്ച പിന്തുണ നല്‍കി. 24 പന്തില്‍ രണ്ട് ഫോറും മൂന്നു സിക്‌സും പായിച്ച് പുറത്താവാതെ 41 റണ്‍സെടുത്താണ് ആന്‍ഡേഴ്‌സണ്‍ ഡല്‍ഹിയെ ജയത്തിലേക്കടുപ്പിച്ചത്. ഹൈദരാബാദിനു വേണ്ടി മുഹമ്മദ് സിറാജ് രണ്ടു വിക്കറ്റ് വീഴ്ത്തി. യുവരാജ് സിങിന്റെ (70*) അര്‍ധസെഞ്ച്വറിയുടെ മികവിലാണ് ഹൈദരാബാദ് 185 എന്ന നിലയില്‍ സ്‌കോര്‍ പടുത്തുയര്‍ത്തിയത്.
Next Story

RELATED STORIES

Share it