Cricket

ഐപിഎല്ലില്‍ വാതുവയ്പ് സജീവം; അര്‍ബാസ് ഖാന്‍ കുറ്റം സമ്മതിച്ചു

ഐപിഎല്ലില്‍ വാതുവയ്പ് സജീവം; അര്‍ബാസ് ഖാന്‍ കുറ്റം സമ്മതിച്ചു
X

മുംബൈ: ബോളിവുഡ് നടനും സല്‍മാന്‍ ഖാന്റെ സഹോദരനുമായ അര്‍ബാന്‍ ഖാന്‍ ഐപിഎല്‍ വാതുവയ്പ്പ് നടത്തിയെന്ന് മുംബൈയിലെ താനെ പോലീസ് സ്റ്റേഷന്‍ സ്ഥിരീകരിച്ചു. ഇന്നലെ വാതുവയ്പുമായി ബന്ധപ്പെട്ട് താരത്തെ ആന്റി എക്‌സ്റ്റോഷന്‍ സെല്‍(ഭീഷണിപ്പെടുത്തി പണം വാങ്ങുന്നവര്‍ക്കെതിരേ രൂപീകരിച്ച സംവിധാനം)  ചോദ്യം ചെയ്തതിനെ തുടര്‍ന്ന് താരം കുറ്റം സമ്മതിച്ചെന്നാണ് പോലിസ് അധികൃതര്‍ അറിയിച്ചത്. ഇതുവഴി താരത്തിന് 2.7 കോടി രൂപ നഷ്ടപ്പെട്ടെന്നും അര്‍ബാസിന്റെ മൊഴിയില്‍ പറയുന്നു. ഒരു നിര്‍മാതാവും വാതുവയ്പ്പില്‍ ഉള്‍പെട്ടിട്ടുണ്ടെന്ന സൂചനയും അര്‍ബാസിന്റെ മൊഴിയിലുണ്ട്. അഞ്ചു വര്‍ഷമായി വാതുവയ്പില്‍ സജീവമാണെന്നും വാതുവയ്പ് തനിക്ക് വിനോദമാണെന്നും അഞ്ചംഗ അന്വേഷണ സംഘത്തിന് മുന്നില്‍ അര്‍ബാസ് മൊഴി നല്‍കി.
ഗള്‍ഫ് കേന്ദ്രമാക്കി ചൂതാട്ട ശൃംഖല നടത്തുന്ന സോനു ബട്ട്‌ല എന്ന് വിളിക്കപ്പെടുന്ന സോനു ജലന്‍ എന്നയാളെ ചോദ്യം ചെയ്തതില്‍ നിന്നാണ് അര്‍ബാസിന്റെ പേര് പുറത്തു വന്നത്. പിന്നീട് ഇദ്ദേഹത്തെ പോലിസ് സ്റ്റേഷനില്‍ വിളിപ്പിക്കുകയായിരുന്നു. ജലനില്‍ നിന്ന് അര്‍ബാസ് വന്‍ ഭീഷണി നേരിട്ടിട്ടുണ്ടെന്ന് അന്വേഷണത്തില്‍ തെളിഞ്ഞിട്ടുണ്ടെന്ന് ആന്റി എക്‌സോര്‍ഷന്‍ സെല്ലിന്റെ മുതിര്‍ന്ന പോലിസ് ഇന്‍സ്‌പെക്ടര്‍ പ്രദീപ് ശര്‍മ പറഞ്ഞു. ജലനെ പിടികൂടി രണ്ട് ദിവസത്തിന് ശേഷം ഇദ്ദേഹത്തിന്റെ ഡയറിയില്‍ നിന്നും 100 ഓളം വാതുവയ്പുകാരുടെ നമ്പറുകളാണ് ലഭിച്ചത്. ഇതില്‍ പ്രമുഖ ബോളിവുഡ് താരങ്ങളുടെയും കരാറുകാരുടെയും നിര്‍മാതാക്കളുടെയും നമ്പറുകളും ഉള്‍പ്പെടുന്നു. വാതുവയ്പ് സംബന്ധിച്ച ഒരു കൂടിക്കാഴ്ച ജലന്‍ ദുബയില്‍ ഒരുക്കിയിട്ടുണ്ടായിരുന്നു. അന്ന അര്‍ബാസും പങ്കെടുത്തിരുന്നു. എന്നാല്‍ ഏത് മല്‍സരത്തിന് വേണ്ടിയാണ് ഇവര്‍ ഈ കൂടിക്കാഴ്ച നടത്തിയതെന്നും ഞങ്ങള്‍ അന്വേഷിച്ചു വരികയാണെന്നും  പോലിസ് മേധാവി കൂട്ടിച്ചേര്‍ത്തു.
2008ലും ഐപിഎല്‍ വാതുവെപ്പുമായി ബന്ധപ്പെട്ട് സോനു ജലനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
Next Story

RELATED STORIES

Share it