Cricket

ഐപിഎല്ലില്‍ മിന്നാന്‍ ബെന്‍സ്റ്റോക്‌സുമുണ്ടാവും, താരത്തിന് ക്രിക്കറ്റ് ബോര്‍ഡിന്റെ പച്ചക്കൊടി

ഐപിഎല്ലില്‍ മിന്നാന്‍ ബെന്‍സ്റ്റോക്‌സുമുണ്ടാവും, താരത്തിന് ക്രിക്കറ്റ് ബോര്‍ഡിന്റെ പച്ചക്കൊടി
X


ഇംഗ്ലണ്ട്:  വിവാദ ക്രിക്കറ്റ് താരം ബെന്‍ സ്റ്റോക്‌സിന് ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ കളിക്കാന്‍ ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡ് അനുമതി നല്‍കി. ഇംഗ്ലണ്ടിലെ ബ്രിസ്റ്റലില്‍ മദ്യ ലഹരിയില്‍ തര്‍ക്കമുണ്ടാക്കിയതിനെത്തുടര്‍ന്ന് അന്വേഷണം നേരിടുന്ന താരമാണ് ബെന്‍ സ്റ്റോക്‌സ്. സ്റ്റോക്‌സ് ഇന്ത്യന്‍ ടൂര്‍ണമെന്റില്‍ കളിക്കുന്നതിന് തങ്ങള്‍ കാരണമാകില്ലെന്ന് ഇസിബി ചീഫ് എക്‌സിക്യൂട്ടീവ് ടോം ഹാരിസണ്‍ പ്രഖ്യാപിച്ചതിനെത്തുടര്‍ന്നാണ് താരത്തിന് മറ്റ് ടൂര്‍ണമെന്റുകളില്‍ കളിക്കാനനുമതി ലഭിച്ചത്. ഈയിടെ ന്യൂസിലന്‍ഡ് ആഭ്യന്തര ക്രിക്കറ്റിന് വേണ്ടി കളിച്ച സ്റ്റോക്‌സിനെ ആഷസ് പരമ്പരയില്‍ നിന്നും തഴഞ്ഞിരുന്നു. കഴിഞ്ഞ ഐപിഎല്ലില്‍ റെക്കോഡ് വിലയ്ക്ക് റൈസിങ് പൂനെ സൂപ്പര്‍ ജയന്റ്‌സിലേക്ക് ചേക്കേറിയ സ്റ്റോക്‌സ് ആ സീസണിലെ ഏറ്റവും മൂല്യമേറിയ താരമെന്ന അവാര്‍ഡും സ്വന്തമാക്കിയാണ് നാട്ടിലേക്ക് മടങ്ങിയത്. 12 മല്‍സരത്തില്‍ നിന്നും 142.98 സ്‌ട്രൈക്ക് റേറ്റില്‍ 316 റണ്‍സും 12 വിക്കറ്റും സ്വന്തമാക്കിയാണ് താരം ഈ നേട്ടത്തിന് അര്‍ഹനായത്. നിലവില്‍ കാന്റര്‍ബറിക്ക് വേണ്ടി ട്വന്റി20യില്‍ കളിച്ച സ്റ്റോക്‌സ് 45 പന്തില്‍ 96 റണ്‍സെടുത്താണ് ടീമിനെ വിജയത്തിലേക്കെത്തിച്ചത്.
Next Story

RELATED STORIES

Share it