Flash News

ഐപിഎല്ലില്‍ ഇനി ഓസീസ് താരങ്ങള്‍ കളിച്ചേക്കില്ല



സിഡ്‌നി: അടുത്ത സീസണ്‍ മുതല്‍ ഐപിഎല്ലില്‍ ആസ്‌ത്രേലിയന്‍ ക്രിക്കറ്റ് താരങ്ങള്‍ കളിച്ചേക്കില്ല. ഐപിഎല്ലില്‍ നിന്ന് മാറ്റിനിര്‍ത്താന്‍ ഓസീസ് ക്രിക്കറ്റ് ബോര്‍ഡ് പുതിയ പദ്ധതികള്‍ തയാറാക്കിയിട്ടുണ്ടെന്ന് ഓസീസ് മാധ്യമമായ സിഡ്‌നി മോര്‍ണിങ് ഹെറാന്‍ഡ് റിപ്പോര്‍ട്ട് ചെയ്യുന്നു. നിലവിലുള്ള കരാറില്‍ നിന്ന് മാറ്റം വരുത്തി ഒരു വര്‍ഷത്തില്‍ കൂടുതല്‍ താരങ്ങള്‍ക്ക് കരാര്‍ അനുവദിക്കാനാണ്് ക്രിക്കറ്റ് ആസ്‌ത്രേലിയ ശ്രമിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇത്തരമൊരു നടപടി പ്രാബല്യത്തിലാണ് സൂപ്പര്‍ താരങ്ങളായ ഡേവിഡ് വാര്‍ണറും സ്റ്റീവ് സ്മിത്തും ആരോണ്‍ ഫിഞ്ചും പാറ്റ് കുമ്മിന്‍സുമൊന്നും ജെയിംസ് ഫോക്‌നറുമൊന്നും അടുത്ത സീസണിലെ ഐപിഎല്ലിനുണ്ടാവില്ല.—ഓസീസ് ക്രിക്കറ്റ് അസോസിയേഷനും ഗവേര്‍ണിങ് ബോഡിയും തമ്മില്‍ കളിക്കാരുടെ കരാറില്‍ മാറ്റം വരുത്തുന്നതുമായി ബന്ധപ്പെട്ടുണ്ടായിരുന്ന തര്‍ക്കം പരിഹരിക്കാന്‍ ചേര്‍ന്ന യോഗത്തിലാണ് ചില പുതിയ സുപ്രധാന തീരുമാനങ്ങളുണ്ടായിരിക്കുന്നതെന്നാണ് വിവരം. ക്രിക്കറ്റ് ആസ്‌ത്രേലിയയുടെ എക്‌സിക്യൂട്ടീവ് ജനറല്‍ മാനേജര്‍ പാറ്റ് ഹൊവാര്‍ഡാണ് ഐപിഎല്ലില്‍ നിന്ന് താരങ്ങള്‍ വിട്ടുനില്‍ക്കുകയാണെങ്കില്‍ കരാര്‍ ഒരുവര്‍ഷത്തില്‍ കൂടുതലാക്കണമെന്ന നിര്‍ദേശം ബോര്‍ഡിന് മുന്നില്‍ സമര്‍പ്പിച്ചത്.—ആരെയും വഞ്ചിക്കുന്നതിനല്ല ആസ്‌ത്രേലിയന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ ഇത്തരമൊരു തീരുമാനമെന്നും. താരങ്ങള്‍ക്ക് അനിവാര്യമായ വിശ്രമം നല്‍കുന്നതിനാണ് ഇത്തരമൊരു നടപടിയെന്നും ഓസീസ് ക്രിക്കറ്റ് ബോര്‍ഡ് വ്യക്തമാക്കി. ഐപിഎല്ലിന് ശേഷം നാട്ടിലേക്ക് തിരിച്ചെത്തുന്ന താരങ്ങള്‍ക്ക് പരിക്കുകളും തുടര്‍ മല്‍സരങ്ങളുടെ സമ്മര്‍ദവും ഏറെയാണ്. ഇത് ടീമിന് തിരിച്ചടി നല്‍കുമെന്നും ഓസീസ് ക്രിക്കറ്റ് ബോര്‍ഡ് കൂട്ടിച്ചേര്‍ത്തു.
Next Story

RELATED STORIES

Share it