World

ഐന്‍സ്റ്റീന്റെ കത്ത് 18,000 ഡോളറിന് ലേലത്തിന്‌

ബോസ്റ്റണ്‍: വിഖ്യാത ശാസ്ത്രജ്ഞന്‍ ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍ എഴുതിയ കത്ത്് 18,000 ഡോളര്‍ അടിസ്ഥാന വിലയിട്ടു ലേലത്തിന്. സഹപ്രവര്‍ത്തകനെ ചായസല്‍ക്കാരത്തിനു ക്ഷണിച്ചു കൊണ്ട് ഐന്‍സ്റ്റീന്‍ 1928ല്‍ എഴുതിയ കത്താണു യുഎസ് കേന്ദ്രമായുള്ള ആര്‍ ആര്‍ ആക്ഷന്‍ കമ്പനി ലേലത്തിനു വച്ച കാര്യം അറിയിച്ചത്. ഐന്‍സ്റ്റീന്‍ ബര്‍ലിന്‍ സര്‍വകലാശാലയില്‍ ജോലി ചെയ്യുന്ന കാലത്ത് സഹപ്രവര്‍ത്തകനായ ഡോ. ഹാന്‍സ് റിച്ചന്‍ബെക്കിനെയും ഭാര്യയെയും ക്ഷണിച്ചുകൊണ്ട് എഴുതിയ കത്താണ് ഇത്. 1928 ഒക്ടോബര്‍ 19ന് തിയതി വച്ചെഴുതിയ കത്തില്‍ ഐന്‍സ്റ്റീന്‍ ഒപ്പ് രേഖപ്പെടുത്തിയിട്ടുമുണ്ട്. എന്റെ സിദ്ധാന്തത്തെ ക്കുറിച്ച് താങ്കള്‍ സൂചിപ്പിച്ചതു യുക്തിപരമായ കാര്യമാണെന്നു ഞാന്‍ കരുതുന്നു, എന്നാല്‍ അതത്ര ലളിതവുമല്ല - ഐന്‍സ്റ്റീന്‍ കത്തില്‍ കുറിച്ചു.
Next Story

RELATED STORIES

Share it