malappuram local

ഐഡിയലിന്റെ ചിറകിലേറി എടപ്പാളിന് കിരീടം

ചേളാരി: കാലിക്കറ്റ് സര്‍വകലാശാല സ്റ്റേഡിയത്തില്‍ മൂന്ന് ദിവസങ്ങളിലായി നടന്ന മലപ്പുറം റവന്യൂജില്ലാ സ്‌കൂള്‍ കായികമേളയില്‍ എതിരാളികളെ ബഹുദൂരം പിന്നിലാക്കി എടപ്പാള്‍ ഉപജില്ല കിരീടം നിലനിര്‍ത്തി. 46 സ്വര്‍ണവും 33 വെള്ളിയും 20 വെങ്കലവും നേടി 364 പോയന്റുമായി എടപ്പാള്‍ ഉപജില്ല ഒന്നാമതെത്തി.
അഞ്ച് സ്വര്‍ണവും ഒന്‍പത് വെള്ളിയും 11 വെങ്കലവും നേടി 68 പോയിന്റ് നേടിയ വേങ്ങര സബ്ജില്ലയാണ് രണ്ടാം സ്ഥാനത്ത്.
ആറ് സ്വര്‍ണവും അഞ്ച് വെള്ളിയും എട്ട് വെങ്കലവും നേടി 64 പോയന്റുമായി മങ്കട സബ്ജില്ലയാണ് മൂന്നാം സ്ഥാനത്ത്. ഏഴ് സ്വര്‍ണവും ഏഴ് വെള്ളിയും ആറ് വെങ്കലവും നേടി 62 പോയന്റുള്ള തിരൂര്‍ സബ്ജില്ലയാണ് നാലാമത്. എടപ്പാള്‍ സബ്ജില്ലയിലെ ഐഡിയല്‍ കടകശ്ശേരി സ്‌കൂളിന് 48 സ്വര്‍ണവും 25 വെള്ളിയും 14 വെങ്കലവുമായി 304 പോയന്റ് നേടി സ്‌കൂള്‍ ലെവലില്‍ ഒന്നാം സ്ഥാനം നേടി.
ഏഴ് സ്വര്‍ണവും ആറ് വെള്ളിയും അഞ്ച് വെങ്കലവും നേടി 58 പോയിന്റുള്ള നവാമുകുന്ദ എച്ച്എസ്എസ് തിരുനാവായക്കാണ് രണ്ടാം സ്ഥാനം. മൂന്ന് സ്വര്‍ണവും നാല് വെള്ളിയും ഏഴ് വെങ്കലവും നേടി 34 പോയിന്റ് നേടി സെന്റ് മേരീസ് എച്ച്എസ്എസ് പരിയാപുരം നാലാം സ്ഥാനത്തെത്തി. ആറ് സ്വര്‍ണവും ഒരു വെള്ളിയും ഒരു വെങ്കലവും 34 പോയിന്റ് നേടിയ ടിഎച്ച്എംഎച്ച്എസ് പൂക്കൊളത്തൂര്‍ 34 പോയിന്റുമായി മൂന്നാം സ്ഥാനം നേടി.
മൂന്നു ദിവസങ്ങളിലായി കാലിക്കറ്റ് സര്‍വകലാശാല സ്‌റ്റേഡിയത്തില്‍ പുലര്‍ച്ചെ പെയ്ത മഴ കാരണം ട്രിപ്പിള്‍ ജംപ് ട്രാക്കില്‍ വെള്ളമായതിനാല്‍ രാവിലെ നടക്കേണ്ട പരിപാടി ഉച്ചയ്ക്ക് ശേഷമാണ് നടത്തിയത്. ഓവറോള്‍ കിരീടം നേടിയ എടപ്പാള്‍ സബ്ജില്ലയ്ക്കുള്ള ഓവറോള്‍ ട്രോഫി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ പി ഉണ്ണികൃഷ്ണന്‍ വിതരണം ചെയ്തു. പള്ളിക്കല്‍ ഗ്രാമപ്പഞ്ചാത്ത് പ്രസിഡന്റ് പറമ്പന്‍ മിഥുന അധ്യക്ഷത വഹിച്ചു.
മലപ്പുറം ഡിഡിഇ പി സഫറുല്ല, വേങ്ങര എഇഒ അഹമ്മദ്കുട്ടി, കായിക വിഭാഗം ഡയറക്ടര്‍ ഡോ. സക്കീര്‍ ഹുസൈന്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it