kozhikode local

ഐടി രംഗത്ത് കോഴിക്കോടിനെ ബ്രാന്റ് ചെയ്യണം : മലബാര്‍ ഐടി കോണ്‍ക്ലേവ്‌



കോഴിക്കോട്: ഐടി രംഗത്ത് കോഴിക്കോട് ബ്രാന്റ് ചെയ്യപ്പെടുകയും കൂടുതല്‍ സ്വീകര്യമാക്കപ്പെടുകയും ചെയ്യേണ്ടതുണ്ടെന്ന് മലബാറിനെ അടുത്ത ഐടി ഹബ്ബാക്കുക പ്രമേയത്തി ല്‍ നടന്ന മലബാര്‍ ഐടി കോ ണ്‍ക്ലേവില്‍  പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു. ഡിജിറ്റല്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ സംവിധാനം കാര്യക്ഷമമായി ഒരുക്കുകയും യാത്രാ സൗകര്യങ്ങളും നിക്ഷേപ സൗഹൃദാന്തരീക്ഷവും ഉണ്ടാക്കിയെടുക്കുകയും ചെയ്താല്‍ മാത്രമേ സംസ്ഥാനത്ത് ഐടി സാധ്യതകള്‍ പരമാവധി പ്രയോജനപ്പെടുത്താന്‍ കഴിയുകയുള്ളു. ബാംഗ്ലൂര്‍, ചെന്നൈ, ഹൈദരബാദ് തുടങ്ങിയ പ്രധാന നഗരങ്ങളിലേക്ക് എളുപ്പത്തില്‍ എത്തിച്ചേരാന്‍ പറ്റുംവിധം വിമാന യാത്രാ സൗകര്യം ഉള്‍പ്പെടെയുള്ളവ ഒരുക്കണം.  സംസ്ഥാനത്ത് ഐടി രംഗത്ത് വന്‍കുതിച്ചുചാട്ടമാണ് ഉണ്ടായത്. 13മുതല്‍ 14ശതമാനം വരെ വാര്‍ഷിക വളര്‍ച്ചയാണ് ഈ രംഗത്തുള്ളതെന്നും പരിപാടി  ഉദ്ഘാടനം ചെയ്ത ഐബിഎസ് സോഫ്റ്റ് വേര്‍ സര്‍വീസസ് എക്‌സി. ചെയര്‍മാന്‍ എം വി മാത്യൂസ് അഭിപ്രായപ്പെട്ടു. സിഐഐ കേരള ചെയര്‍മാന്‍ ജി കൃഷ്ണ കുമാര്‍, സിഐഐ നോര്‍ത്ത്് കേരളചെയര്‍മാന്‍ കെ ഇ ഷാനവാസ്, കേരള സര്‍ക്കാര്‍ ഐടി പാര്‍ക്ക്‌സ് ചീഫ് എക്‌സി. ഓഫിസര്‍ ഋഷികേഷ് നായര്‍ സംസാരിച്ചു.
Next Story

RELATED STORIES

Share it