thiruvananthapuram local

ഐടി ജീവനക്കാരുടെ കുട്ടികള്‍ക്കായി പ്രതിധ്വനിയുടെ കളിമുറ്റം”

തിരുവനന്തപുരം: ടെക്‌നോപാര്‍ക്കിലെ ഐടി ജീവനക്കാരുടെ കുട്ടികള്‍ക്കായി സംഘടിപ്പിച്ച  പ്രതിധ്വനിയുടെ “കളിമുറ്റം” പരിപാടി മേയര്‍  വി കെ പ്രശാന്ത് ടെക്‌നോപാര്‍ക്കില്‍ ഉദ്ഘാടനം ചെയ്തു. പ്രതിധ്വനി എക്‌സിക്യൂട്ടീവ് അംഗം മീര എംഎസ് അധ്യക്ഷത വഹിച്ചു.  അശ്വതി സ്റ്റുഡിയോ മാനേജിങ് ഡയറക്ടര്‍ അനില്‍ കുമാര്‍, പ്രതിധ്വനി സെക്രട്ടറി രാജീവ്കൃഷ്ണന്‍,”കളിമുറ്റം 2018”ജനറല്‍ കണ്‍വീനര്‍ നെസിന്‍ ശ്രീകുമാര്‍,  പ്രതിധ്വനി എക്‌സിക്യൂട്ടീവ് അംഗം വി പി രജിത് സംസാരിച്ചു.
പ്രീ പ്രൈമറി,  പ്രൈമറി,  അപ്പര്‍ പ്രൈമറി  എന്നീ വിഭാഗങ്ങളിലായി വിവിധ മല്‍സരങ്ങള്‍ നഴ്‌സറിക്കവിത,  കഥപറച്ചില്‍ , പദ്യപാരായണം, പ്രസംഗം, മോണോ ആക്ട് , ചിത്രരചന  പെന്‍സില്‍, പെയിന്റിങ്്  എന്നിവ നടന്നു.
ടെക്‌നോപാര്‍ക്ക് ക്ലബ്ബിലെ നാലു സ്‌റ്റേജുകളിലായാണ് കളിമുറ്റം മല്‍സരങ്ങള്‍ നടത്തിയത്. വൈകീട്ട്് അഞ്ചിന് വിജയികള്‍ക്കും മല്‍സരങ്ങളില്‍ പങ്കെടുത്ത എല്ലാ കുട്ടികള്‍ക്കും സര്‍ട്ടിഫിക്കറ്റുകളും സമ്മാനങ്ങളും നല്‍കി.
Next Story

RELATED STORIES

Share it