kasaragod local

ഐടിഐ വിദ്യാര്‍ഥികള്‍ക്ക് ബാങ്ക് അക്കൗണ്ട് തുടങ്ങുന്നത് ദുരിതമാവുന്നു

ബദിയടുക്ക: സീതാംഗോളി ഐടിഐ വിദ്യാര്‍ഥികള്‍ക്ക് ബാങ്ക് അക്കൗണ്ട് തുടങ്ങുന്നത് ദുരിതമാകുന്നു. എസ്ബിഐയില്‍ സീറോ ബാലന്‍സില്‍ അക്കൗണ്ട് തുടങ്ങുന്നതിനു 2000 രൂപവരെ നിക്ഷേപിക്കണമെന്നാണ് ബാങ്ക് അധികൃതര്‍ ആവശ്യപ്പെടുന്നതെന്നാണ് പരാതി. 18 വയസ് തികഞ്ഞവര്‍ക്ക് പാന്‍ കാര്‍ഡും ആവശ്യപ്പെടുന്നു. വിദ്യാര്‍ഥികള്‍ക്ക് വര്‍ഷത്തില്‍ 150, 200 രൂപവരെയാണ് സ്‌കോളര്‍ഷിപ്പ് ലഭിക്കുന്നത്. ഈ തുക ലഭിക്കുന്നതിനു ബാങ്ക് അധികൃതരുടെ നിലപാടില്‍ വട്ടം കറങ്ങുകയാണ് വിദ്യാര്‍ഥികള്‍.
Next Story

RELATED STORIES

Share it