Flash News

ഐടിഐകളില്‍ കാംപസ് പ്ലേസ്‌മെന്റ് ശക്തിപ്പെടുത്തും : മന്ത്രി



തിരുവനന്തപുരം: കേരളത്തിലെ ഐടിഐകളില്‍ കാംപസ് പ്ലേസ്‌മെന്റ് ശക്തിപ്പെടുത്താന്‍ നടപടി സ്വീകരിച്ചതായി തൊഴില്‍ മന്ത്രി ടി പി രാമകൃഷ്ണന്‍ പറഞ്ഞു. ആര്യനാട് ഐടിഐയില്‍ നിന്ന് കാംപസ് സെലക്ഷന്‍ ലഭിച്ച സുജിത്, അമല്‍ ഗോപന്‍, മഹേഷ്, മുഹമ്മദ്് ഷാന്‍ എന്നിവരെ അഭിനന്ദിക്കാന്‍ ചേംബറില്‍ ചേര്‍ന്ന യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. മികച്ച നിലവാരം പുലര്‍ത്തുന്ന സ്ഥാപനങ്ങള്‍ക്ക് അവാര്‍ഡ് നല്‍കും. ഐടിഐകളുടെ ന്യൂനതകള്‍ പരിഹരിച്ച് ശക്തിപ്പെടുത്തുകയാണ് ലക്ഷ്യം. കേരളത്തിലെ 10 ഐടിഐകളെ ഉന്നത നിലവാരത്തിലേക്ക് ഉയര്‍ത്താന്‍ തീരുമാനിച്ചിട്ടുണ്ട്. ഒമ്പത് പുതിയ ഐടിഐകള്‍ ആരംഭിക്കാനും നടപടി ആരംഭിച്ചു. വിദ്യാര്‍ഥികളുടെ പ്ലേസ്‌മെന്റ് രേഖകള്‍ മന്ത്രി കൈമാറി. സുഹാസ്, ശ്രീകുമാര്‍,  മാധവന്‍, സുരേഷ്ബാബു, ടി എന്‍ പ്രവീണ്‍ചന്ദ്, ആര്‍ ആര്‍ രാജേഷ് പങ്കെടുത്തു.
Next Story

RELATED STORIES

Share it