ഐജി സുരേഷ്‌രാജ് പുരോഹിതിനെതിരേ കേസെടുക്കാന്‍ ഉത്തരവ്

തൃശൂര്‍: പ്രായപൂര്‍ത്തിയാവാത്ത മകന്‍ പോലിസ് അക്കാദമിയില്‍ ഔദ്യോഗിക വാഹനം ഓടിച്ചതിന് ഐജി സുരേഷ്‌രാജ് പുരോഹിതിനെതിരേ കേസെടുക്കണമെന്ന് തൃശൂര്‍ വിജിലന്‍സ് കോടതി. പരാതി നല്‍കിയിട്ടും അന്വേഷണം നടത്താത്ത വിയ്യൂര്‍ എസ്‌ഐ മഞ്ജുളദാസിനെതിരേയും കേസെടുക്കാന്‍ ഉത്തരവിട്ടു. ഏപ്രില്‍ 26നകം പ്രാഥമിക റിപോര്‍ട്ട് സമര്‍പ്പിക്കാന്‍ വിജിലന്‍സ് ഡയറക്ടര്‍ക്ക് ജഡ്ജ് എസ്എസ് വാസന്‍ നിര്‍ദേശം നല്‍കി. പൊതുപ്രവര്‍ത്തകന്‍ കെ ടി ബെന്നിയുടെ ഹരജിയിലാണു നടപടി. ഐജിയുടെ 16കാരനായ മകന്‍ മൂന്ന് ഔദ്യോഗിക വാഹനങ്ങളാണ് ഓടിച്ചത്. ഉന്നതോദ്യോഗസ്ഥന്‍ കുറ്റം ചെയ്‌തെന്നും എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യണമെന്നുമായിരുന്നു ഹരജിക്കാരന്റെ ആവശ്യം. ദൃശ്യങ്ങളടങ്ങിയ സിഡി തെളിവായി സ്വീകരിച്ച് പ്രഥമദൃഷ്ട്യാ കുറ്റമാണെന്ന് കോടതി കണ്ടെത്തി.
Next Story

RELATED STORIES

Share it