ഐജി പത്മകുമാറുമായി ഗൂഢാലോചന നടത്തിയെന്ന ആരോപണം തെറ്റ്: ഡിവൈഎസ്പി

കൊച്ചി: ഐജി പത്മകുമാറും താനുമായി നടത്തിയ ഗൂഢാലോചനയുടെ ഫലമായാണ് ധൃതിപിടിച്ചു തന്നെ അറസ്റ്റ് ചെയ്തതെന്ന സരിതയുടെ ആരോപണം തെറ്റാണെന്നു മുന്‍ പെരുമ്പാവൂര്‍ ഡിവൈഎസ്പി കെ ഹരികൃഷ്ണന്‍ സോളാര്‍ കമ്മീഷന്‍ ജ. ജി ശിവരാജന്‍ മുമ്പാകെ മൊഴി നല്‍കി.
ഇരുവരും ഗൂഢാലോചന നടത്തിയെന്നാരോപിച്ചു സരിത ഡിജിപിക്കു നല്‍കിയിരുന്ന പരാതിയെക്കുറിച്ച് കമ്മീഷന്‍ ചോദിച്ചപ്പോഴായിരുന്നു ഹരികൃഷ്ണന്റെ ഈ മറുപടി. ഗൂഢാലോചനയുടെ ഭാഗമായാണോ ഐജി പത്മകുമാര്‍ സരിതയെ അറസ്റ്റ് ചെയ്യാനും അന്വേഷണം ത്വരിതപ്പെടുത്താനും നിര്‍ദേശം നല്‍കിയതെന്നു തനിക്കറിയില്ല. ഇക്കാര്യത്തില്‍ ഒരു ഗൂഢാലോചനയും നടത്തിയിട്ടില്ല. സരിതയുടെ പക്കല്‍ നിന്നു പിടിച്ചെടുത്ത ലാപ്‌ടോപ്, സിഡി, മൊബൈല്‍ ഫോണുകള്‍ എന്നിവ മഹസര്‍ പ്രകാരം കോടതിയില്‍ ഹാജരാക്കാതെ തന്റെയും ഐജിയുടെയും കൈവശമിരിക്കുന്നതായി അവര്‍ പരാതിയില്‍ പറഞ്ഞിരിക്കുന്നതു തെറ്റാണെന്നും ഹരികൃഷ്ണന്‍ മൊഴി നല്‍കി.
സരിതയെ അറസ്റ്റ് ചെയ്യുന്ന സമയത്ത് പെരുമ്പാവൂര്‍ കേസിലെ പരാതിക്കാരന്‍ സജാദ് ഐജിക്കും മന്ത്രി അനൂപ് ജേക്കബിനും പരാതി നല്‍കിയതായി മാത്രമേ തനിക്കറിയൂ. സരിതയെ 2013 ജൂണ്‍ 2ന് രാത്രി അറസ്റ്റ് ചെയ്തിരുന്നതായുള്ള അമ്മയുടെയും മുന്‍ അഭിഭാഷകന്‍ ന്റൈയും മുന്‍ തലശ്ശേരി എസ്‌ഐ ബിജു ജോണ്‍ ലൂക്കോസിന്റെയും മൊഴികള്‍ കേള്‍പ്പിച്ചെങ്കിലും ഹരികൃഷ്ണന്‍ നിഷേധിച്ചു.
Next Story

RELATED STORIES

Share it