ഐജിയോട് ഹാജരാവാനുള്ള നിര്‍ദേശം: പരാതിക്കാരന്‍ സത്യവാങ്മൂലം നല്‍കി

കൊച്ചി: ഐജി മഹിപാല്‍ യാദവിന് പോലിസ് കംപഌയ്ന്റ് അതോറിറ്റിയുടെ നിര്‍ദേശത്തെ ചോദ്യംചെയ്യാന്‍ അധികാരമില്ലെന്നു വ്യക്തമാക്കി പരാതിക്കാരന്‍ ഹൈക്കോടതിയില്‍ മറുപടി സത്യവാങ്മൂലം നല്‍കി. ജിഷ വധക്കേസിന്റെ അന്വേഷണത്തില്‍ അപകാതകളുണ്ടെന്ന് ചൂണ്ടിക്കാട്ടി പരാതി നല്‍കിയ അഡ്വ. ബേസില്‍ കുര്യാക്കോസാണ് സത്യവാങ്മൂലം നല്‍കിയത്. കൊച്ചി റേഞ്ച് ഐജിയായിരുന്ന മഹിപാല്‍ യാദവിനോടു നേരിട്ട് ഹാജരാവാന്‍ പോലിസ് കംപഌയ്ന്റ് അതോറിറ്റി നിര്‍ദേശിച്ചിരുന്നു. ഇതിനെതിരേ മഹിപാല്‍ യാദവ് നല്‍കിയ ഹരജിയിലാണ് അഡ്വ. ബേസില്‍ സത്യവാങ്മൂലം നല്‍കിയത്.
അന്വേഷണത്തിനു പകരം പോലിസ് തെളിവു നശിപ്പിക്കുകയാണ് ചെയ്തതെന്ന പരാതിയില്‍ അതോറിറ്റി ഇത്തരമൊരു നിര്‍ദേശം നല്‍കിയതില്‍ അപാകതയില്ല. ഇതനുസരിക്കുന്നതിനു പകരം സമിതിയെ മഹിപാല്‍ യാദവ് ചോദ്യംചെയ്യുകയാണ്. ഇതിനുള്ള അധികാരം ഐജിക്കില്ലെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു.
Next Story

RELATED STORIES

Share it