Flash News

ഐജിക്ക് സസ്‌പെന്‍ഷന്‍



തിരുവനന്തപുരം: ഔദ്യോഗിക വാഹനത്തില്‍ ഡ്രൈവര്‍ക്കൊപ്പം മദ്യപിച്ചു കറങ്ങിയ സംഭവത്തില്‍ ക്രൈംബ്രാഞ്ച് ഐജി ഇ ജയരാജന് സസ്‌പെന്‍ഷന്‍. ഡിജിപിയുടെ അന്വേഷണ റിപോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനാണ് ഐജിക്കെതിരേ നടപടി സ്വീകരിച്ചത്. വകുപ്പുതല അന്വേഷണത്തിനും സര്‍ക്കാര്‍ ഉത്തരവിട്ടു. ഉന്നത ഉദ്യോഗസ്ഥന്റെ ഭാഗത്തുനിന്ന് ഉണ്ടായിരിക്കുന്നത് ഗുരുതരമായ തെറ്റാണെന്നും സേനയ്ക്ക് അപമാനമുണ്ടാക്കിയ സംഭവത്തില്‍ ഉചിതമായ നടപടി വേണമെന്നുമായിരുന്നു ഡിജിപി റിപോര്‍ട്ട് നല്‍കിയത്. മദ്യപിച്ചു വാഹനമോടിച്ച ഡ്രൈവറെ നേരത്തേ സസ്‌പെന്‍ഡ് ചെയ്തിരുന്നു. കഴിഞ്ഞ 25ന് കൊല്ലം അഞ്ചലില്‍ നിന്നാണ് ഐജിയെയും ഡ്രൈവറെയും ഔദ്യോഗിക വാഹനത്തില്‍ മദ്യപിച്ചു കറങ്ങുന്നതിനിടെ പോലിസ് പിടികൂടിയത്. നാട്ടുകാര്‍ നല്‍കിയ വിവരത്തെ തുടര്‍ന്നായിരുന്നു പോലിസ് ഇടപെട്ടത്. ട്രെയിന്‍ യാത്രയ്ക്കിടെ മദ്യലഹരിയില്‍ സഹയാത്രികയോട് അപമര്യാദയായി പെരുമാറിയതിന് ജയരാജനെ നേരത്തേയും സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്.
Next Story

RELATED STORIES

Share it