thrissur local

ഐക്യം വിളിച്ചോതി തൊഴിലാളി ദിനാചരണം

തൃശൂര്‍: ജില്ലയില്‍ വിപുലമായ രീതിയില്‍ ലോക തൊഴിലാളി ദിനം ആചരിച്ചു. മെയ്ദിനത്തില്‍ എച്ച്എംഎസിന്റെ ആഭിമുഖ്യത്തില്‍ സാര്‍വദേശീയ തൊഴിലാളി ദിനാചരണം തൃശൂരില്‍ സംഘടിപ്പിച്ചു. മുന്‍ എംപിയും എച്ച്എംഎസ് അഖിലേന്ത്യാ എക്‌സിക്യൂട്ടീവ് സെക്രട്ടറിയുമായ തമ്പാന്‍ തോമസ് ഉദ്ഘാടനം ചെയ്തു. ജനത കണ്‍സ്ട്രക്ഷന്‍ ആന്റ് ജനറല്‍ വര്‍ക്കേഴ്‌സ് യൂനിയന്‍ ജില്ലാ പ്രസിഡന്റ് ഐ എ റപ്പായി അധ്യക്ഷനായിരുന്നു. എച്ച് എംഎസ് സംസ്ഥാന ജനറല്‍ സെക്രട്ടറി എം കെ കണ്ണന്‍, ശ്രീധരന്‍ തേറമ്പില്‍, ജി ഷാനവാസ് സംസാരിച്ചു.
മാള: മെയ് ദിനാചരണത്തിന്റെ ഭാഗമായി മാള മേഖല ലോട്ടറി തൊഴിലാളി യൂനിയന്‍ ഐ എന്‍ ടി യു സി യുടെ നേതൃത്വത്തില്‍ മാള പഞ്ചായത്തിന് സമീപം സ്ഥാപിച്ച കൊടിമരത്തില്‍ പതാക ഉയര്‍ത്തി. ലോട്ടറി തൊഴിലാളി യൂനിയന്‍ ജില്ലാ വൈസ് പ്രസിഡന്റ് എം ഒ തോമസ്സ് പതാക ഉയര്‍ത്തി ഉല്‍ഘാടനം ചെയ്തു. എന്‍ ഡി പോള്‍സന്‍ അധ്യക്ഷത വഹിച്ചു. സോയ് കോലഞ്ചേരി, പി സി ഗോപി, കെ എം ബാവ, വിനോദ് വിതയത്തില്‍, ഉഷാ കുമാരി, എ ജെ രവി, സി എ ഗോപി സംസാരിച്ചു.
കുന്നംകുളം: ഇടതുപക്ഷ സംയുക്ത ട്രേഡ് യൂനിയന്റെ നേതൃത്വത്തില്‍ മെയ്ദിനറാലി സംഘടിപ്പിച്ചു. നഗരസഭക്ക് മുന്നില്‍ നിന്നാരംഭിച്ച റാലി നഗരം ചുറ്റി നഗര കേന്ദ്രത്തില്‍ സമാപിച്ചു. തുടര്‍ന്ന് നടന്ന പൊതു യോഗം സിഐടിയു ഏരിയാ പ്രസിഡന്റ് പിജി ജയപ്രകാശ് ഉദ്ഘാടനം ചെയ്തു. എന്‍സിപി നേതാവ് ദിനമണി അധ്യക്ഷനായി. സിഐടിയു ജോയിന്റ് സെക്രട്ടറി സി കെരവി,  സിഐടിയു എരിയാ കമ്മിറ്റി അംഗം കെഎഅസീസ് എം മോഹനന്‍, കെ.കൊച്ചനിയന്‍, അഡ്വ. ബിനോയ് നേതൃത്വം നല്‍കി.
കുന്നംകുളം: ഐഎന്‍ടിയുസി യുടെ നേതൃത്വത്തില്‍ കുന്നംകുളത്ത് മെയ്ദിനറാലി സംഘടിപ്പിച്ചു. ഇന്ദിരാഭവനില്‍ നിന്നാരംഭിച്ച റാലി  നഗരകേന്ദ്രത്തില്‍ സമാപിച്ചു. ഡിസിസി സെക്രട്ടറി കെ സി ബാബു ഉദ്ഘാടനം ചെയ്തു. ജില്ല പഞ്ചായത്ത് മെമ്പറും ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ്മായ കെ ജയശങ്കര്‍ അദ്ധ്യക്ഷനായി. ഡിസിസി സെക്രട്ടറി വി വേണുഗോപാല്‍, ഡിസിസി സെക്രട്ടറി കെ വി ഗീവര്‍, ബ്ലോക്ക് വൈസ് പ്രസിഡന്റ് അഡ്വ. സി ബി രാജീവ്, ഐഎന്റ്റിയു സി നേതാക്കളായ എ കെ റസാക്ക്, ശശീധരന്‍ കണ്ടമ്പുള്ളി, ബാലചന്ദ്രന്‍ , വേലായുധന്‍ കൊരട്ടിക്കര, വാസു കാഞ്ഞിരതിങ്കല്‍, സി സി സക്കറിയ, പോള്‍ മണ്ടുമ്പാല്‍ നേതൃത്വം നല്‍കി.
Next Story

RELATED STORIES

Share it