malappuram local

ഐഒസി മാറ്റിസ്ഥാപിക്കണമെന്ന്: ആവശ്യപ്പെട്ട് ബഹുജന റാലി

തേഞ്ഞിപ്പലം: ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന ചേളാരിയില്‍ നിന്ന് ഐഒസി പ്ലാന്റ് മാറ്റി സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് ആക്ഷന്‍ കൗണ്‍സില്‍ ചേളാരിയില്‍ ബഹുജന റാലി നടത്തി. യാതൊരു സുരക്ഷാ മാനദണ്ഡവുമില്ലാതെയും മതിയായ സുരക്ഷയൊരുക്കാതെയുമാണ് പ്ലാന്റ് പ്രവര്‍ത്തിക്കുന്നതെന്നും സമരക്കാര്‍ ആരോപിച്ചു.
ആക്ഷന്‍ കൗണ്‍സില്‍ ചെയര്‍മാന്‍ ടി പി തിലകന്‍ അധ്യക്ഷത വഹിച്ചു. കണ്‍വീനര്‍ അഡ്വ. ടി പി അന്‍വര്‍, കടവത്ത് മൊയ്തീന്‍ കുട്ടി, ഡോ. ആസാദ്, സവാദ് കള്ളിയില്‍, സലാം പടിക്കല്‍, ഹുസൈന്‍ വിളക്ക് മീത്തില്‍, പി വി സൈതലവി, കമറുദ്ദീന്‍ പാണമ്പ്ര, വിജയന്‍ സംസാരിച്ചു.
Next Story

RELATED STORIES

Share it