Flash News

ഐഒസി പ്ലാന്റ് വിനാശകാരിയായ വികസനത്തിന്റെ മുഖമുദ്ര : എന്‍സിഎച്ച്ആര്‍ഒ



കൊച്ചി: പുതുവൈപ്പിലെ ഐഒസി പ്ലാന്റ് വിനാശകാരിയായ വികസനത്തിന്റെ മുഖമുദ്രയാണെന്ന് എന്‍സിഎച്ച്ആര്‍ഒ. ആയിരക്കണക്കിനു കുടുംബങ്ങളും ആറായിരം ജനസംഖ്യയും ഉള്ള ഈ പ്രദേശത്ത് ഐഒസി പ്ലാന്റ് നിര്‍മാണത്തിനെതിരേ സമരം ചെയ്ത നിരപരാധികളെ പോലിസ് ക്രൂരമായി വേട്ടയാടിയത് കോര്‍പറേറ്റ് താല്‍പര്യം ഇടതു സര്‍ക്കാര്‍ സംരക്ഷിക്കുന്നതിന്റെ തെളിവാണ്. എംപിയും എംഎല്‍എയും അടക്കം മന്ത്രിമാരും സമരക്കാര്‍ക്കു നല്‍കിയ ഉറപ്പു ലംഘിച്ചിരിക്കുകയാണ്. കടലെടുത്തുകൊണ്ടിരിക്കുന്ന പരിസ്ഥിതിലോല പ്രദേശത്ത് പ്ലാന്റ് നിര്‍മിച്ച് നിരപരാധികളായ കുടുംബങ്ങളെ കൂട്ടക്കൊലയ്ക്ക് ഇരയാക്കാനാണ് ഇവര്‍ ശ്രമിക്കുന്നത്. സമരത്തെ പ്രധാനമന്ത്രിയുടെ സുരക്ഷാ കാരണങ്ങള്‍ പറഞ്ഞ് അടിച്ചമര്‍ത്താന്‍ ശ്രമിച്ചു. അസി. കമ്മീഷണര്‍  യതീഷ്ചന്ദ്ര  നടത്തിയ പ്രവൃത്തി മാടമ്പിയായ ഒരു മനോരോഗിയുടെ വെകിളിപിടിച്ച നടപടിയായിട്ടേ കാണാനാവൂ. സ്ത്രീകളെയും കുട്ടികളെയും വൃദ്ധരെയും പോലിസ് ലാത്തിച്ചാര്‍ജ്ജ് ചെയ്തത് ഐഒസിയുടെ താല്‍പര്യം സംരക്ഷിക്കാനാണ്. ജനങ്ങളുടെ സുരക്ഷയാണ് പ്രധാനമെങ്കില്‍ ഐഒസി പ്ലാന്റിന്റെ നിര്‍മാണം ജനവാസമേഖലയില്‍ നിന്നു പറിച്ചുമാറ്റുകയാണ് വേണ്ടതെന്നും എന്‍സിഎച്ച്ആര്‍ഒ പറഞ്ഞു. സമരക്കാരെ തീവ്രവാദികളായി ചിത്രീകരിക്കുമ്പോള്‍ പിണറായി വിജയന്‍ സര്‍ക്കാര്‍ ഏത് കോര്‍പറേറ്റ് ബിനാമിയാണെന്ന് വ്യക്തമാക്കണം.പുതുവൈപ്പിലെ ഐഒസി പാചകവാതക സംഭരണിക്കെതിരേ പ്രദേശവാസികള്‍ നടത്തുന്ന സമരപ്പന്തല്‍ എന്‍സിഎച്ച്ആര്‍ഒ സംസ്ഥാന പ്രസിഡന്റ് വിളയോടി ശിവന്‍കുട്ടി, ഷഫീഖ്, സെക്രട്ടറി എ എം ഷാനവാസ് എന്നിവര്‍ സന്ദര്‍ശിച്ച് സമരക്കാരുമായി ചര്‍ച്ച നടത്തി.
Next Story

RELATED STORIES

Share it