ഐഐഎംസി കോട്ടയം കാംപസില്‍ മലയാളം പിജി ഡിപ്ലോമ കോഴ്‌സ് ആരംഭിക്കുന്നു



കോട്ടയം: ഇന്ത്യയിലെ പ്രമുഖ മാധ്യമപരിശീലനകേന്ദ്രമായ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മാസ് കമ്മ്യൂണിക്കേഷന്റെ ദക്ഷിണേന്ത്യന്‍ കാംപസായ കോട്ടയത്ത് ആഗസ്ത് ഒന്നു മുതല്‍ മലയാളം ജേണലിസത്തില്‍ ബിരുദാനന്തര ഡിപ്ലോമ കോഴ്‌സ് ആരംഭിക്കുന്നു. മലയാള പത്രപ്രവര്‍ത്തനത്തിന് പുത്തനുണര്‍വ് നല്‍കുകയും വളര്‍ന്നുവരുന്ന പ്രാദേശിക മാധ്യമങ്ങള്‍ക്ക് സമര്‍ഥരായ പത്രപ്രവര്‍ത്തകരെ വാര്‍ത്തെടുക്കുകയെന്നതുമാണ് കോഴ്‌സിന്റെ ഉദ്ദേശ്യമെന്ന് ഐഐഎംസിസി ഡയറക്ടര്‍ ജനറല്‍ കെ ജി സുരേഷ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. റിപോര്‍ട്ടിങ്, എഡിറ്റിങ്, പത്രധര്‍മ നിയമങ്ങള്‍ എന്നിവ കൂടാതെ മലയാളഭാഷയുടെയും മാധ്യമത്തിന്റെയും ചരിത്രവും പുതിയ കോഴ്‌സിലുണ്ടാവും. കോഴ്‌സിന്റെ രാജ്യവ്യാപകമായ പ്രവേശനപ്പരീക്ഷ 2017 മെയ് 27നും അപേക്ഷകള്‍ ഓണ്‍ലൈനായി സമര്‍പ്പിക്കുന്നതിനുള്ള അവസാന തിയ്യതി മെയ് 14ഉം ആണ്. ംംം.ശശാര.ഴീ്.ശി എന്ന വെബ്‌സൈറ്റ് മുഖേനയാണ്  അപേക്ഷകള്‍ സമര്‍പ്പിക്കേണ്ടത്. മലയാളം ജേണലിസത്തിന്റെ പ്രവേശനപ്പരീക്ഷാകേന്ദ്രം കൊച്ചിയിലും  അഭിമുഖ പരീക്ഷ കോട്ടയത്തുമാണ് നടത്തുക. മലയാള ജേണലിസത്തിന് തുടക്കത്തില്‍ 15 സീറ്റാണ് അനുവദിച്ചിട്ടുള്ളത്. കേന്ദ്രസര്‍ക്കാരിന്റെ നയപ്രകാരമുള്ള സംവരണ സീറ്റുകള്‍ കോഴ്‌സിന് ലഭ്യമാണെന്ന് അദ്ദേഹം പറഞ്ഞു.
Next Story

RELATED STORIES

Share it