ഐഎസ്: സഖ്യസേനയുടെ ആക്രമണത്തില്‍ 5916 സിവിലിയന്‍മാര്‍ കൊല്ലപ്പെട്ടു

ബഗ്ദാദ്: ഇറാഖിലും സിറിയയിലും  ഐഎസിനെതിരേ സഖ്യസേന നടത്തിയ വ്യോമ ആക്രമണത്തില്‍ 5916 സിവിലിയന്‍മാര്‍ കൊല്ലപ്പെട്ടതായി റിപോര്‍ട്ട്.  ഇതില്‍ യുഎസ് നടത്തിയ സൈനിക നീക്കത്തിനിടെ  മാത്രം 800 സിവിലിയന്‍മാരാണ് കൊല്ലപ്പെട്ടത്. 2014 ആഗസ്തിനും 2017 ഒക്ടോബറിനും ഇടയിലുള്ള കണക്കാണ് സന്നദ്ധ സംഘടനകള്‍ പുറത്തുവിട്ടത്്. 28000 വ്യോമാക്രമണങ്ങളാണ് സിറിയയിലും ഇറാഖിലുമായി സഖ്യസേന നടത്തിയത്. ഇതില്‍ 1790 പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റതായും അധികൃതര്‍ അറിയിച്ചു.
Next Story

RELATED STORIES

Share it