ഐഎസ് സംഘത്തെ അറസ്റ്റ് ചെയ്തതായി കുവൈത്ത്

കുവൈത്ത് സിറ്റി: സായുധസംഘമായ ഐഎസിനു വേണ്ടി വ്യോമപ്രതിരോധ സംവിധാനം അയക്കുകയും ധനശേഖരണം നടത്തുകയും ചെയ്ത അന്താരാഷ്ട്ര സംഘത്തെ പിടികൂടിയതായി കുവൈത്ത് ആഭ്യന്തരമന്ത്രാലയം അറിയിച്ചു. കഴിഞ്ഞ ആഴ്ച ലബ്‌നാന്‍, ഫ്രാന്‍സ് എന്നിവിടങ്ങളില്‍ ഐഎസ് നടത്തിയ ആക്രമണങ്ങള്‍ക്കു ധനശേഖരണം നടത്തിയതായും സൈനിക പിന്തുണ ലഭ്യമാക്കിയതായും സംഘത്തിന്റെ തലവനായ ലബ്‌നാന്‍ പൗരന്‍ കുറ്റസമ്മതം നടത്തിയതായി അധികൃതര്‍ അറിയിച്ചു. ഐഎസിന്റെ കുവൈത്ത് കോ-ഓഡിനേറ്ററായ ഇയാള്‍ ഉക്രെയ്‌നില്‍നിന്നു കൈയില്‍ കൊണ്ടുനടക്കാവുന്ന എഫ്എന്‍ 6 വ്യോമപ്രതിരോധ സംവിധാനങ്ങളും ആയുധങ്ങളും വാങ്ങുന്നതിന് ഇടനിലക്കാരനായി വര്‍ത്തിച്ചതായും തുര്‍ക്കി വഴി സിറിയയിലേക്കു കപ്പല്‍മാര്‍ഗം ആയുധങ്ങള്‍ എത്തിച്ചതായും സുരക്ഷാവൃത്തങ്ങള്‍ അറിയിച്ചു. ലബ്‌നാനിയെ കൂടാതെ മൂന്നു സിറിയക്കാരും ഒരു ഈജിപ്ഷ്യനും ഒരു കുവൈത്തിയും പിടിയിലായി.
Next Story

RELATED STORIES

Share it