ഐഎസ് വിരുദ്ധ പോരാട്ടം; റഷ്യന്‍ മുങ്ങിക്കപ്പലില്‍നിന്ന് മിസൈല്‍ ആക്രമണം

മോസ്‌കോ: സിറിയയിലെ ഐഎസ് കേന്ദ്രത്തിലേക്ക് ആദ്യമായി മുങ്ങിക്കപ്പലില്‍ നിന്ന് മിസൈല്‍ ആക്രമണം നടത്തിയെന്നു റഷ്യന്‍ പ്രതിരോധമന്ത്രി സെര്‍ജി ഷൊയ്ഗു. മധ്യധരണ്യാഴിയില്‍ വിന്യസിച്ച അന്തര്‍വാഹിനിയില്‍ നിന്നാണ് മിസൈല്‍ വിക്ഷേപിച്ചത്. ഐഎസിന്റെ അധീനതയിലുള്ള റഖയിലെ രണ്ടു സുപ്രധാന കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടാണ് മിസൈല്‍ വിക്ഷേപിച്ചതെന്ന് റഷ്യന്‍ പ്രതിരോധമന്ത്രി അറിയിച്ചു.
റോസ്‌റ്റോവ്ഓണ്‍ഡോണ്‍ എന്ന മുങ്ങിക്കപ്പലില്‍ നിന്നാണ് കാലിബറേ വിഭാഗത്തില്‍പ്പെട്ട മിസൈല്‍ അയച്ചത്. ഐഎസിന്റെ ആയുധകേന്ദ്രത്തിനും കുഴിബോംബ് ഫാക്ടറിക്കും നേരെ നടത്തിയ ആക്രമണം ഫലപ്രദമായിരുന്നുവെന്ന് പ്രതിരോധമന്ത്രി അവകാശപ്പെട്ടു. മിസൈല്‍ ആക്രമണത്തെക്കുറിച്ച് യുഎസിനും ഇസ്രായേലിനും നേരത്തേ വിവരം കൈമാറിയിരുന്നു. മൂന്നു ദിവസത്തിനിടെ സിറിയയിലെ ഐഎസ് മേഖലയില്‍ 300 പ്രാവശ്യം റഷ്യന്‍ പോര്‍വിമാനങ്ങള്‍ പറക്കുകയും 600 ലക്ഷ്യസ്ഥാനങ്ങള്‍ ആക്രമിക്കുകയും ചെയ്തു.
Next Story

RELATED STORIES

Share it