ഐഎസ് വിരുദ്ധ പോരാട്ടം: ഒബാമ റഷ്യയുടെ പിന്തുണ തേടി

ക്വാലാലംപൂര്‍: ഐഎസിനെതിരായ ആക്രമണത്തില്‍ വിട്ടുവീഴ്ചയില്ലെന്ന് യുഎസ് പ്രസിഡന്റ് ബരാക്ക് ഒബാമ. ഐഎസ് വിരുദ്ധ പോരാട്ടത്തില്‍ യുഎസിനൊപ്പം റഷ്യയും അണിചേരണമെന്നും ഒബാമ ആവശ്യപ്പെട്ടു. മലേസ്യയില്‍ നടന്ന ഏഷ്യന്‍ നേതാക്കളുടെ കൂടിക്കാഴ്ചയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഐഎസ് നേതൃത്വത്തെ കൊന്നൊടുക്കുകയും സംഘത്തിന്റെ ധനമാര്‍ഗങ്ങള്‍ തടസ്സപ്പെടുത്തുകയും ചെയ്യും. ആക്രമണങ്ങളെ ഒരു കാരണവശാലും വച്ചു പൊറുപ്പിക്കാനാവില്ല. പാരിസില്‍ നടന്നതുപോലുള്ള ആക്രമണങ്ങള്‍ അംഗീകരിക്കാനാവില്ല. ഇതിനെതിരെ ലോകം ഒന്നിക്കണം. ഈയൊരു ആഗോള ശ്രമത്തിന് നേതൃത്വം നല്‍കാന്‍ യുഎസ് തയ്യാറാണ്. ഐ.എസിനെതിരായ പോരാട്ടത്തില്‍ അണിനിരക്കാന്‍ റഷ്യന്‍ പ്രസിഡന്റ് വഌഡിമര്‍ പുതിനും തയ്യാറാകണം. ഐഎസ് വിരുദ്ധ നീക്കങ്ങള്‍ സംബന്ധിച്ചു ചര്‍ച്ച നടത്താന്‍ ഫ്രഞ്ച് പ്രസിഡന്റ് ഫ്രാന്‍സ്വാ ഹൊളാന്‍ദ് എത്താനിരിക്കെയാണ് റഷ്യന്‍ പ്രസിഡന്റിനുള്ള ഒബാമയുടെ നേരിട്ടുള്ള ക്ഷണം. യുഎസ് സന്ദര്‍ശനത്തിനുശേഷം ഹൊളാന്‍ദ് റഷ്യയും സന്ദര്‍ശിക്കും. സാധാരണക്കാര്‍ക്കു നേരെയുള്ള സായുധാക്രമണം അംഗീകരിക്കില്ലെന്നും ഒബാമ പറഞ്ഞു. ഐഎസിനെതിരായ യുഎസ് സഖ്യത്തില്‍ റഷ്യയും പങ്കുചേരണമെന്ന് ഒബാമ പുടിനോട് ആവശ്യപ്പെട്ടു. ഈജിപ്തിലെ സിനായ്ക്കു മുകളില്‍ 224 പേരുമായി റഷ്യന്‍ യാത്രാവിമാനം തകര്‍ന്നുവീണതിനു പിന്നില്‍ ഐഎസ് ആണെന്നതും ഒബാമ ചൂണ്ടിക്കാട്ടി.
Next Story

RELATED STORIES

Share it